കല്ലടിക്കോട്: കണ്ണൂര്‍ കൂത്തുപറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കരിമ്പ പഞ്ചായ ത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ പറക്കാട് അധ്യക്ഷനായി. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എ.എം മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സലാം ആറോണി, ശാക്കിര്‍ കരിമ്പ, ഇസ്മായില്‍ മാപ്പിളസ്‌കൂള്‍, മുഹമ്മദ് അലി, അബ്ദുല്‍ വഹാബ്, മുനീര്‍ മാപ്പിളസ്‌കൂള്‍, താഹിര്‍ പറക്കാട്, ഫാസില്‍ ചെറുളി, അസ്ലം മാപ്പിള സ്‌കൂള്‍, സമദ് കല്ലടിക്കോട്, ആബിദ് യമാനി, മുഹമ്മദ് കോയ തങ്ങള്‍, റഫീഖ് ചെറുളി, റിയാസ് കെ.എം, സി.ജെ ശിഹാബ്, നൗഫ ല്‍, അബ്ദുല്‍ സലാം, ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ഷഹനാസ് പനയംപാടം സ്വാഗതവും അല്‍ത്താഫ് കരിമ്പ നന്ദിയും പറഞ്ഞു.