മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാ ഗമായി ജില്ലയില്‍ 1537 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടപ്പാക്കി. പ്രശ്ന സാധ്യത, പ്രശ്നബാധിത, മാവോയിസ്റ്റ് ആക്രമണസാധ്യത ഉള്ള ബൂത്തുകള്‍ കൂടാതെ പൊതു ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളി ലാണ് ക്യാമറ നിരീക്ഷണം നടത്തിയത്. ജില്ലയിലെ 50 ശതമാനം ബൂ ത്തുകള്‍ വെബ്കാസ്റ്റിങിലൂടെ നിരീക്ഷണം നടത്തണമെന്ന് തെര ഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ഐ.ടി ഡിപ്പാര്‍ട്ട്മെന്റ് ആണ് വെബ്കാസ്റ്റിങ് നടത്തിയത്. ജില്ലാ പി. എസ്. സി ടവറില്‍ സജ്ജമാക്കി യ കണ്‍ട്രോള്‍ റൂമില്‍ നാലു തഹസില്‍ദാര്‍മാര്‍, 75 റവന്യൂ സ്റ്റാഫുക ള്‍, 25 ടെക്നിക്കല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെ വെബ്കാസ്റ്റിംഗില്‍ സജീവമാ യിരുന്നു. നാല് എല്‍.ഇ.ഡി ടിവികള്‍, 85 ലാപ്ടോപ്പുകള്‍ എന്നിവയാ ണ് കണ്‍ട്രോള്‍റൂമില്‍ സജ്ജമാക്കിയിരുന്നത്.

ഇത്രയും ബൂത്തുകളില്‍ മോക്പോള്‍ ആരംഭിച്ച രാവിലെ അഞ്ച് മുതല്‍ രാത്രി എട്ട് വരെ ഇ.വി. എം സീല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, ബി. എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, അക്ഷയ, കെല്‍ട്രോണ്‍, ഇന്‍ഫര്‍ മേഷന്‍ കേരള മിഷന്‍ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് വെബ്കാസ്റ്റിങ്ങിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജില്ലാ കലക്ടര്‍, പോലീസ് നിരീക്ഷകന്‍, പൊതുതെരഞ്ഞെടുപ്പ് നിരീക്ഷക ന്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരു ത്തി. വെബ്കാസ്റ്റിങ്ങിനു മുന്നോടിയായി ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ ടെക്നീഷ്യന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കിയി രു ന്നു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് 1537 ബൂത്തുകളിലേക്കുള്ള ക്യാമറകളും മറ്റ് ഉപകരണങ്ങളും സംഘടിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!