കോട്ടോപ്പാടം: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്ക ണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവം ബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്തത്തിന്റെ പ്രചരണാര്‍ത്ഥം കോട്ടോപ്പാടം പഞ്ചായത്ത് കമ്മറ്റി സമരസംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ മാനു അദ്ധ്യ ക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ ക്കളത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, പഞ്ചായത്ത് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍, മണ്ഡലം സെക്രട്ടറി എം.കെ മുഹമ്മദാലി, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ എന്നിവര്‍ പ്രസംഗിച്ചു. റഫീഖ് കൊങ്ങത്ത്, സൈനുദ്ദീന്‍ താളിയില്‍, കെ.ടി അബ്ദുള്ള, മുജീബ് ഫൈസി അരിയൂര്‍, റഷീദ് കല്ലടി, ജംഷാദ് സി.ടി, മനാഫ് കോട്ടോ പ്പാടം, ഷംസുദ്ദീന്‍ പാറപ്പുറം, ഇഖ്ബാല്‍ അരിയൂര്‍, സാലിം ആര്യ മ്പാവ് റോഡ്, ഫസലുദ്ദീന്‍ കണ്ടമംഗലം, ഫെമീഷ് കൊറ്റന്‍കോടന്‍, റാഷിഖ് കൊങ്ങത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമ്മു സ്വാഗതവും ട്രഷറര്‍ സി.കെ സുബൈര്‍ നന്ദിയും പറഞ്ഞു.