തച്ചനാട്ടുകര: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്ക ണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്ത ത്തിന്റെ പ്രചരണാര്‍ത്ഥം തച്ചനാട്ടുകര പഞ്ചായത്ത് കമ്മറ്റി സമരസംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം എസ് അലവി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സി പി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ പി എം സലീം മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം ട്രഷറര്‍ ഇ കെ മൊയ്തുപ്പു ഹാജി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ ഹംസ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി കെ പി കുഞ്ഞുമുഹമ്മദ്,കരിമ്പനക്കല്‍ ഹംസ യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഇ കെ സമദ്, എം എസ് എഫ് ജില്ലാ സെക്രട്ടറി അമീന്‍ നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു.ഹൈദറലി മൗലവി,ഉമ്മര്‍ ചോലശ്ശേരി,റാഫി കുണ്ടൂര്‍കുന്ന്,എന്‍ ഷമീം,യൂസഫ് പുതുമനക്കുളമ്പ്,റഷീദ് മുറിയംകണ്ണി,പി ഷഫീഖ്,ഷാനിഫ്, ഷരീഫ് പുവ്വത്താണി, കബീര്‍ അണ്ണാന്‍തൊടി, ഇ കെ അസ്‌ക്കര്‍,പി മന്‍സൂറലി,തുടങ്ങിയവര്‍ പങ്കെടുത്തു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാര്‍ തെക്കുംമുറി സ്വാഗതവും ട്രഷറര്‍ ഇല്യാസ് കുന്നുംപുറം നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!