കുമരംപുത്തൂര്‍:വിറ്റൊഴിവാക്കിയ കടയിലെ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ ചാക്ക് കെട്ടുകളിലാക്കി പാതയോരത്ത് കൊണ്ട് തള്ളി.മൈലാംപാടം പാതയോരത്താണ് മാലിന്യങ്ങള്‍ നിക്ഷേപി ച്ചത്. മൂന്ന് ദിവസം മുന്‍പാണ് മാലിന്യം തള്ളിയിരിക്കുന്നതെന്നാണ് കരുതുന്നത്.പാതയോരത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ചാക്കുകെട്ടുകളിലുള്ള മാലിന്യങ്ങള്‍ നാട്ടുകാര്‍ കണ്ടത് വിവരമറി യിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ്, ഡാര്‍ണര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങൡ നിന്നും ഒരു വിസിറ്റിംഗ് കാര്‍ഡ് ലഭിച്ചിട്ടുണ്ട്.നിക്കോ മൊബൈല്‍ കടയുടെതാണ് വിസിറ്റിംഗ് കാര്‍ഡ്.ഇതിലുള്ള നമ്പ റില്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ കട വിറ്റൊഴിവാക്കിയെന്നും മറ്റൊരാള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും പിഴയടക്കാമെന്നും കട വിറ്റൊഴിവാക്കിയയാള്‍ സമ്മതിച്ചതായും ആരോഗ്യവകുപ്പ് അറി യിച്ചു. മാലിന്യം നിക്ഷേപിച്ച സ്ഥലം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്.കെപി ഉബൈദ്,സജ്ജു, ജസീല്‍ തുടങ്ങിയവരും സന്ദര്‍ശിച്ചു. പാതയോരങ്ങളില്‍ മാലിന്യം തള്ളു ന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ ഗ്രസ് ആവശ്യപ്പെട്ടു. നെച്ചുള്ളി ഭാഗത്തും രാവിലെ മാലിന്യം തള്ളി യിരുന്നു. ഈ സംഭവത്തില്‍ പള്ളിക്കുന്ന് സ്വദേശി മുത്തലിബിനെ തിരെ നിയമ നടപടി സ്വീകരിച്ച് ആരോഗ്യവകുപ്പ് പിഴയടപ്പിച്ചു.