അലനല്ലൂര്‍:പെന്‍ഷന്‍കാരുടെ മിനിമം പെന്‍ഷനുള്ള വ്യത്യാസം ഉയര്‍ന്ന നിരക്കില്‍ ഏകീകരിക്കണമെന്ന്് കെഎസ്എസ്പിഎ അലനല്ലൂര്‍ മണ്ഡലം വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അലനല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി എ ബ്ലോക്ക് പ്രസിഡണ്ട് അച്ചന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി.കെ.ഹംസ, യു.ശ്രീനിവാസന്‍ ,വി .സി .രാമദാസ്, കാസിം ആലായന്‍, പി.ഉണ്ണികൃഷ്ണന്‍ എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, ഉമ്മര്‍ ഖത്താബ് – എന്‍.എ.മുഹമ്മദ്, സുഗുണകുമാരി, നസീഫ് പാലക്കാഴി, എന്‍.രാമന്‍, വി.നരേന്ദ്രന്‍ ,എന്നിവര്‍ സംസാരിച്ചു.സി.ജി.മോഹനന്‍ – പ്രസിഡണ്ട്, കെ.കെ.അബുബക്കര്‍ സെക്രട്ടറി, യു.ശ്രീനിവാസന്‍ ട്രഷറര്‍ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഇന്‍ഷൂറന്‍സ് പരിരക്ഷ ഉടന്‍ നടപ്പാക്കുക, ഡി.എ കുടിശ്ശിക ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.