തച്ചമ്പാറ:അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തച്ചമ്പാറ ഒരുങ്ങി.13 മുതല്‍ 16 വരെ ദേശ ബന്ധു ഹയര്‍ സെക്കന്‍ ഡറി സ്‌കൂളിലാണ് കലോത്സവം.ബുധനാഴ്ച രചനാ മത്സരങ്ങളും മേക്കപ്പില്ലാത്ത ചുരുക്കം ചില മത്സരങ്ങളും നടക്കും. തുടര്‍ദിവസ ങ്ങളിലാണ് സ്റ്റേജ് മത്സരങ്ങള്‍. സ്റ്റേജിനങ്ങള്‍ക്കുള്‍പ്പടെ 25 വേദിക ളാണ് ക്രമീകരിച്ചിട്ടുള്ളത്.14നും 15നും 12 വേദികളും 16ന് 11 വേദി കളുമുള്‍പ്പടെ 25 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറ ക. ദേശീയ സ്വാതന്ത്ര ചരിത്ര പാരമ്പര്യമുള്ള ദേശബന്ധു ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ മഹാത്മാ ഗാന്ധി,ജവഹര്‍ലാല്‍ നെഹ്‌റു,അംബേദ്കര്‍ തുടങ്ങിയ സ്വാതന്ത്ര ഇന്ത്യയുടെ ചരിത്ര സൃഷ്ടാക്കളായ 12 മഹത് വ്യക്തികളുടെ പേരുകളിലാണ് വേദികള്‍.ടെ 25 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. നാല് ദിവസങ്ങളിലായി 350 ഓളം ഇനങ്ങ ളില്‍ 7500ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും.14ന് രാവിലെ 9 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി കൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് അരങ്ങുണരും.വൈകീട്ട് നാല് മണിക്ക് വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷത വഹിക്കും.മണ്ണാര്‍ക്കാട്ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് മുഖ്യാതിഥി യാകും .ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് നഗര സഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍,തച്ചമ്പാറ പഞ്ചായത്ത് പ്രസി ഡന്റ് രമണി,ജില്ലാ പഞ്ചായത്തംഗം സി അച്യുതന്‍ നായര്‍, മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെപി മൊയ്തു,എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ എം.ജയരാജന്‍,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ മജീദ്,മണ്ണാര്‍ക്കാട് എഇഒ ഒജി അനില്‍കുമാര്‍,ദേശബന്ധു എച്ച്എ സ്എസ് മാനേജര്‍ വത്സന്‍ മഠത്തില്‍,പ്രധാന അധ്യാപകന്‍ ബെന്നി ജോസ് കെ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി കൃഷ്ണന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പി ജയരാജ് നന്ദിയും പറയും.16ന് സമാപന സമ്മേളനം മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കെവി വിജയദാസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍എമാരായ പികെ ശശി,എന്‍ ഷംസുദ്ദീന്‍,പി ഉണ്ണി,കെ ബാബു,വിടി ബല്‍റാം തുടങ്ങിയവര്‍ സമ്മാന ദാനം നിര്‍വ്വഹിക്കും. കലോത്സവത്തിനുള്ള ഒരുക്ക ങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.