മണ്ണാര്‍ക്കാട്:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.സെമിനാര്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ. ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു . വി.കെ ആമിന ടീച്ചര്‍ അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി രാമകൃഷ്ണന് മാസ്റ്റര്‍,ബ്ലോക്ക് സെക്രട്ടറി കെ മോഹന്‍ ദാസ്,സി.സത്യഭാമ,അംബുജാക്ഷി ടീച്ചര്‍,ഹസ്സന് മുഹമ്മദ്, ചന്ദ്രദാ സന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ടിപി ഹസ്നത് ടീച്ചര്‍ സ്വാഗതവും പികെ സി നായര്‍ നന്ദിയും പറഞ്ഞു.