മണ്ണാര്‍ക്കാട്:സ്ത്രീ സുരക്ഷയെ കുറിച്ച് മലയാളി വാചാലമാകുമ്പോ ഴും ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീസുരക്ഷക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശീതള്‍ ശ്യാം.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അഭ്യസ്തവിദ്യരായ യുവതികള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാന്‍ സാ ധിക്കുമ്പോഴാണ് സ്ത്രീശാക്തീകരണം യാഥാര്‍ത്ഥ്യമാവുക. സ്ത്രീ ശാക്തീകരണത്തിനായി സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കു മ്പോഴും വനിതാദിനം പ്രത്യേകമായി ആചരിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും ശീതള്‍ ശ്യാം കൂട്ടിച്ചേര്‍ത്തു.പ്രിന്‍സിപ്പല്‍ പ്രൊ ഫ.ഷിഹാബ് എ എം അദ്ധ്യക്ഷത വഹിച്ചു. ട്രൈനറും സംരംഭക യുമായ സി.ആര്‍ വിഷ്ണുപ്രിയ മുഖ്യാതിഥിയായിരുന്നു.കോളേജ് ഐ.ക്യു എ.സി കോഓര്‍ഡിനേറ്റര്‍ ഡോ.വി.എ ഹസീന, സ്റ്റാഫ് സെക്രട്ടറി അനു ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പ്രിയ ടി.വി സ്വാഗതവും കണ്‍വീനര്‍ ഷമീം ഉമ്മര്‍ നന്ദിയും പറഞ്ഞു.ആഘോഷത്തോടനുബന്ധിച്ച് ഉപ ന്യാസ രചനാ മത്സരം, ക്വിസ് മത്സരം, പോസ്റ്റര്‍ മെയ്ക്കിംഗ്, ഫിലിം ഷോ, ഫുഡ് ഫെസ്റ്റ്, കരകൗശല പ്രദര്‍ശനം, കാരിക്കേച്ചര്‍ ഷോ എന്നിവയും സംഘടിപ്പിച്ചു. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.