മണ്ണാര്‍ക്കാട് :മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി ഇന്ന് മൂന്ന് അപ കടങ്ങളുണ്ടായി.മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരി ക്കേറ്റു.രണ്ട് അപകടങ്ങളില്‍ ആളപായമില്ല. തച്ചമ്പാറ, കല്ലടിക്കോ ട്,എടത്തനാട്ടുകര മുണ്ടക്കുന്ന് എന്നിവടങ്ങളിലാണ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടത്.

ദേശീയപാതയില്‍ താഴെ തച്ചമ്പാറ ജംഗ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് കുട്ടിയുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേറ്റത്. മണ്ണാര്‍ ക്കാട് പെരിമ്പടാരി സ്വദേശികളായ ഷൗക്കത്തലി (67)സുബൈര്‍ (39),മുഹമ്മദ് ഷാമില്‍ (3),ജംഷീല (42),റംല (29) ഷെമീം,അബ്ദുള്‍ ഷമീര്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ വട്ടമ്പലം മദര്‍ കെ യര്‍ ആശുപത്രിയില്‍ ചികിത്സ തേടി.ഇന്ന് പുലര്‍ച്ചെയോടെയാ യിരുന്നു അപകടം.മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായി രുന്നു കാര്‍.

ദേശീയപാതയില്‍ കല്ലടിക്കോട് മാപ്പിള സ്‌കൂളിന് സമീപത്തും പുലര്‍ച്ചെ നിയന്ത്രണം വിട്ട് കാര്‍ അപകടത്തില്‍ പെട്ടു.ആര്‍ക്കും പരിക്കില്ല.ഉച്ചയ്ക്ക് 12.30 ഓടെയാണ് എടത്തനാട്ടുകര മുണ്ടക്കു ന്നില്‍ പിക്കപ്പ് ലോറി അപകടത്തില്‍പ്പെട്ടത്.

എല്‍പി സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് ലോറി റോഡി ന് കുറുകെ തലകീഴായി മറിയുകയായിരുന്നു.ആര്‍ക്കും പരിക്കില്ല. കാപ്പ് പറമ്പില്‍ നിന്നും മരം കയറ്റി എടത്തനാട്ടുകരയിലേക്ക് വരി കയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!