അഗളി: അട്ടപ്പാടി ട്രൈബല്‍ താലൂക്ക് രൂപീകരിച്ചും താലൂക്കിന് 22 തസ്തികകള്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി.തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍ആര്‍),നാല് ഡെപ്യുട്ടി തഹസില്‍ദാര്‍,റവന്യു ഇന്‍സ്‌പെക്ടര്‍/ഹെഡ് ക്ലാര്‍ക്ക്,നാല് സീനിയര്‍ ക്ലാര്‍ക്ക്,നാല് ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്,രണ്ട് ഓഫീസ് അറ്റന്റര്‍,പിടിഎസ്,ഹെഡ് സര്‍വേയര്‍, സര്‍വെയര്‍,ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെയാണ് തസ്തികകള്‍.നിലവില്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ എല്‍എ യൂണിറ്റ് നിര്‍ത്തിലാക്കി അതിലെ തഹസില്‍ദാര്‍,ഡെപ്യുട്ടി തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള എട്ട് തസ്തികകള്‍ നിര്‍ദിഷ്ട താലൂക്കി ലേക്ക് പുന:ക്രമീകരിക്കാനും ശേഷിക്കുന്ന 14 തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കാനുമുള്ള ശുപാര്‍ശയില്‍ പ്രത്യേകം ഉത്ത രവ് പുറപ്പെടുവിക്കും.അട്ടപ്പാടി ട്രൈബല്‍ താലൂക്കിന് കീഴില്‍ വരു ന്ന വില്ലേജുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഗസറ്റ് വിജ്ഞാപ നം പ്രത്യേകം പുറപ്പെടുവിക്കുമെന്നും റെവന്യു വകുപ്പ് പ്രിന്‍സിപ്പ ല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
ജില്ലയിലെ അട്ടപ്പാടി ബ്ലോക്കില്‍ 192 ഊരുകളിലായി 10549 പട്ടിക വര്‍ഗ കുടുംബങ്ങളിലായി 32614 പേര്‍ താമസിക്കുന്നുണ്ട്.അട്ടപ്പാടി യില്‍ ട്രൈബല്‍ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് പ തിറ്റാണ്ടുകളുടെ പഴക്കമുണ്ട്.വിവിധ പഠന റിപ്പോര്‍ട്ടുകളിലും മുന്‍ ചീഫ് സെക്രട്ടറി ഡോ ബാബു പോളിന്റേതുള്‍പ്പടെയുള്ള ഉ ദ്യോഗ സ്ഥ തല റിപ്പോര്‍ട്ടുകളിലും അട്ടപ്പാടി പ്രദേശത്ത് താലൂക്ക് രൂപീക രിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് കാണിച്ച് ആദിവാസി ക്ഷേമ സമിതിയും പ്രതിനിധികളും ഉള്‍പ്പടെയുള്ളവര്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുക യും ചെയ്തിരുന്നു.നിലവില്‍ അട്ടപ്പാടിയിലുള്ളവര്‍ക്ക് താലൂക്കില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ 60 മുതല്‍ 90 കിലോ മീറ്റര്‍ വരെ സഞ്ചരിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാനത്തേയ്ക്ക് എത്തണം.പട്ടികവര്‍ഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തു ന്നതിനും സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും വിപുല മായപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അവരുടെ പരമ്പരാ ഗതമായ ജീവിത രീതിയും ശൈലിയും കാരണം ഭൂരിഭാഗം ജനങ്ങ ളും ഇത്രയും ദൂരം സഞ്ചരിച്ച് സേവനങ്ങള്‍ നേടിയെടുക്കുന്നതിന് ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത.അട്ടപ്പാടിയില്‍ ട്രൈബല്‍ താലൂക്ക് വരുന്നതോടെ ഈ അവസ്ഥാ വിശേഷത്തിന് മാറ്റം വന്നേക്കും.