മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്ര വുമായി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി നടത്തുന്ന ചതുര്‍ദിന സമരയാത്ര നാളെ എടത്തനാട്ടുകരയില്‍ നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അഴിമതി സ്വര്‍ണ്ണക്കടത്ത്,മയക്കുമരുന്ന് കേസ്, പിന്‍വാ തില്‍ നിയമനമടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാ രിനെതിരെ യുവജനകുറ്റപത്രവുമായി പദയാത്ര സംഘടിപ്പിക്കുന്ന ത്.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ക്യാപ്റ്റ നും,ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ വൈസ് ക്യാപ്റ്റനും ട്രഷ റര്‍ ഷറഫുദ്ദീന്‍ ഡയറക്ടറുമായ ജാഥ എടത്തനാട്ടുകരയില്‍ നിന്നും ആരംഭിച്ച് ഫെബ്രുവരി 28ന് തെങ്കരയില്‍ സമാപിക്കും. പദയാത്രയെ ത്തുന്ന വിവിധ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ്,യൂത്ത് ലീഗ്,യുഡിഎഫ് സംസ്ഥാന,ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
സമാപനം 28ന് വൈകീട്ട് ഏഴ് മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി,ജനറല്‍ സെ ക്രട്ടറി മുനീര്‍ താളിയില്‍,ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി,നൗഷാദ് വെള്ളപ്പാടം,ജിഷാര്‍ നെച്ചുള്ളി,സക്കീര്‍ മുല്ലക്കല്‍ എന്നിവര്‍ പങ്കെടു ത്തു.