അലനല്ലൂര്‍: വനംവകുപ്പ് സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് കാലങ്ങളായി യാത്രാ ദുരിതം പേറുന്ന ഉപ്പുകുളം ചോലമണ്ണ് നിവാ സികളെ യു.ഡി.എഫ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഉപ്പുകുളം ചോലമണ്ണ്, ചവിടിക്കുഴി റോഡില്‍ വനംവകുപ്പിന്റെ അധീനത യില്‍ വരുന്ന 700 മീറ്റര്‍ ഭാഗം വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നത്. 1980 ന് മുമ്പ് കുടിയേറി വന്ന കര്‍ഷകരാണ് ഇവിടെ കഴിയുന്നത്. നൂറില്‍ പരം കുടുംബങ്ങള്‍ ചോ ലമണ്ണിലുണ്ടായിരുന്നെങ്കിലും പലരും റോഡിലാത്തതിനാല്‍ മലയി റങ്ങി വാടകക്ക് താമസിച്ച് വരുകയാണ്. 30 ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ ചോലമണ്ണിലുള്ളത്.
കുത്തനെയുള്ള കയറ്റങ്ങളും വളവുകളും ഏറെയുള്ള റോഡിലൂടെ കാല്‍നട മാത്രമാണ് ശരണം. രോഗികളെയും മറ്റും ആശുപത്രികളി ലെത്തിക്കാന്‍ ഇവര്‍ വലിയ കഷ്ട്ടപ്പാടാണ് അനുഭവിരുന്നത്. വാഹ നങ്ങള്‍ മുകളിലേക്കെത്താതിനെ തുടര്‍ന്ന് രോഗിയെ തോളിലേറ്റി താഴെ എത്തിക്കുന്ന സാഹചര്യമുണ്ടായി. രണ്ട് കിലോമീറ്ററോളം വരുന്ന റോഡിന്റെ ആദ്യ ഭാഗത്തുള്ള 700 മീറ്ററാണ് വനംവകുപ്പി ന്റെ കയ്യിലുള്ളത്. ഇത് വിട്ട് കിട്ടാന്‍ നിരവധി തവണ കുടുംബങ്ങള്‍ ശ്രമിച്ചെങ്കിലും വനംവകുപ്പ് വഴങ്ങിയില്ല. പ്രദേശത്തെ കുടുംബങ്ങ ളുടെ ദുരിതം മനസ്സിലാക്കിയാണ് പഞ്ചായത്ത് ജനപ്രതിധികള്‍ സ്ഥ ലം സന്ദര്‍ശിച്ചത്.
വനംവകുപ്പ് വകുപ്പില്‍ നിന്നും റോഡ് ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും ലഭിക്കുന്ന മുറക്ക് ആവ ശ്യമായ ഫണ്ടുകള്‍ അനുവദിച്ച് കുടുംബങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണുമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം ജനപ്രതിനിധി കള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലി, ബ്ലോക്ക് പഞ്ചായത്തംഗം പി.ഷാനവാസ്, വാര്‍ഡ് അംഗം ബഷീര്‍ പടുകുണ്ടില്‍, കെ.വി തോമസ്, ടി.കെ ഷംസുദ്ധീന്‍, ഫിറോസ് പടുകുണ്ടില്‍, റസാഖ് മംഗലത്ത്, പി.കെ ഹമീദ്, ജോര്‍ജ്ജ് തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.