മണ്ണാര്‍ക്കാട്:ഭവന നിര്‍മാണം,സമ്പൂര്‍ണ്ണ ശുചിത്വം,ആരോഗ്യ മേഖ ല,കാര്‍ഷിക മേഖല എന്നിവയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി കുമ രംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ്. 31,63,70,187 രൂപ വരവും, 30,97,87,500 രൂപ ചിലയും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് അവ തരിപ്പിച്ചു.എല്ലാവരുടെയും സഹകരണത്തോടെ കുമരംപുത്തൂരി നെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താക്കി നിലനിര്‍ത്താനും പച്ചതു രുത്തുകളായി മാറ്റുന്നതിനും ബജറ്റില്‍ പ്രാമുഖ്യം നല്‍കുന്നു.മണ്ണ് ജല സംരക്ഷണ പ്രവൃത്തികളിലൂടേയും മുഴുവന്‍ തൊഴിലാളികള്‍ ക്ക് നൂറ് ദിവസം തൊഴില്‍ നല്‍കി തൊഴിലുറപ്പ് പദ്ധതി നടപ്പിലാ ക്കിയും ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി.
തൊഴിലുറപ്പിന് 11കോടി, കാര്‍ഷിക, മൃഗസംരക്ഷണ ക്ഷീര വിക സനം 3കോടി, ലൈഫ് ഭവന പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ പാര്‍പ്പിടം, ആരോഗ്യ ശുചിത്വം 1.5 കോടി, റോഡ് നവീകരണം 1.2 കോടി എന്നി ങ്ങനെ തുക വകയിരുത്തിയിരിക്കുന്നത്. പട്ടികജാതി, പട്ടിക,വര്‍ഗ്ഗ വിഭാഗക്ഷേമത്തിന് 15ലക്ഷം, കലാകായിക പരിപോഷണത്തിന് 24 ലക്ഷം, വിദ്യഭ്യാസ മേഖലക്ക് 47 ലക്ഷം, വയോജന ക്ഷേമ പദ്ധതിക ള്‍ക്ക്് 35 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 50ലക്ഷം, വനിത ശിശുക്ഷേ മം 60ലക്ഷം, തെരുവ് വിളക്ക് 75ലക്ഷം, ശുദ്ധജല പദ്ധതി 2കോടി തുടങ്ങിയ മറ്റുപദ്ധതികളുടെ തുക വകയിരുത്തിയിട്ടുണ്ട്. പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടി 5ലക്ഷവും,പഞ്ചായത്ത് ഓഫീസ് നവീ കരണം 30ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷ യായി.സ്ഥിരം സമിതി അധ്യക്ഷരായ പിഎം നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിര മഠത്തുംപുള്ളി,മെമ്പര്‍മാരായ വിജയലക്ഷ്മി, അജി ത്ത്,റസീന വറോടന്‍,രുഗ്മണി കുഞ്ചീരത്ത്,മുഹമ്മദ് ഷമീര്‍,ഷരീഫ്, ഉഷ,വിനീത, ഹരിദാസന്‍,രാജന്‍ ആമ്പാടത്ത്,കാദര്‍ കുത്തനിയില്‍ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെപിഎസ് പയ്യനെടം, അംഗങ്ങളായ തോമസ് മാസ്റ്റര്‍,അബു വറോടന്‍ നിര്‍വ്വഹണ ഉദ്യോഗ സ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി കെവി രാധാ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.