അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചോല മണ്ണ്,ചൂരപ്പട്ട,ചെകിടിക്കുഴി പ്രദേശവാസികള്‍ പതിറ്റാണ്ടുകളായി നേരിടുന്ന യാത്രാ ദുരിതത്തിന് പരിഹാരമാര്‍ഗങ്ങള്‍ക്കുള്ള സാധ്യത തെളിയുന്നു.പൊന്‍പാറ ചോലമണ്ണ് റോഡ് ഗതാഗത യോഗ്യമാക്കാനു ള്ള ശ്രമങ്ങളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഉപ്പുകുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകു പ്പിന്റെ ഭാഗത്ത് നിന്നുണ്ടായ അനുകൂല സമീപനം മലയോര ഗ്രാമ ത്തിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുകയാണ്.1980ന് മുമ്പ് പ്രദേ ശത്ത് താമസിച്ച് വരുന്നതായുള്ള രേഖകളും നികുതി ചീട്ടും മറ്റും സമര്‍പ്പിക്കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.സഞ്ചാര യോഗ്യമാ യ വഴിയില്ലാത്തതിനാല്‍ കുടിയേറ്റ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങ ള്‍ വിവരിച്ച് വാര്‍ഡ് മെമ്പര്‍ നെയ്സി ബെന്നി മുഖ്യന്ത്രിയുടെ സാന്ത്വ ന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് പരാതി നല്‍കിയി രുന്നു.
ചോലമണ്ണ്,ചൂരപ്പട്ട,ചെകിടികുഴി പ്രദേശവാസികളുടെ ഗതാഗത യോഗ്യമായ റോഡെന്ന സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമു ണ്ട്.1965-70 കാലഘട്ടങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ് ഇവിടെ യുള്ളവര്‍.കൃഷിയും അനുബന്ധ തൊഴിലുമാണ്ഉപജീവന മാര്‍ ഗം.ഉപ്പുകുളം വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശ ത്തേക്ക് എത്തിപ്പെടാന്‍ സഞ്ചാര യോഗ്യമായ വഴിയില്ല. വനത്തിലൂ ടെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാതയാണ് ഏക യാത്രാ മാര്‍ഗം.വനത്തിലൂടെയല്ലാതെ 2009-10 കാലഘട്ടത്തില്‍ ഗ്രാമ പഞ്ചാ യത്ത് ഏറ്റെടുത്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ച മറ്റൊരു വഴിയുമുണ്ട്.ഇതും സഞ്ചാരയോഗ്യമല്ല.
കര്‍ശനമായ വനനിയമങ്ങള്‍ കാരണം തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ ഫണ്ട് അനുവദിച്ച് പാത സഞ്ചാര ത്തിന് യോഗ്യമാക്കാനും സാധിക്കുന്നില്ല.ആശുപത്രിയിലേക്കോ മ റ്റോ പോകണമെങ്കില്‍ യാത്രാകൂലി തന്നെ വന്‍തുക ചെലവാക്കേ ണ്ട സ്ഥിതിയാണ്.ദൈനംദിന ജീവിതാവശ്യങ്ങളുമായി പുറം ലോകവു മായി ബന്ധപ്പെടാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇവിടെയുള്ള കുടും ബങ്ങള്‍ നേരിടുന്ന പ്രായസങ്ങള്‍ വിവരണാതീതമാണ്.യാത്രാ സൗ കര്യങ്ങളുടെ അപര്യാപ്തമായതിനാല്‍ ഗത്യന്തരമില്ലാതെ പല കുടും ബങ്ങള്‍ക്കും സ്വന്തം വീട് വിട്ട് ഉപ്പുകുളത്തും മറ്റ് പ്രദേശങ്ങളിലേ ക്കും താമസം മാറ്റേണ്ടി വന്നിട്ടുണ്ട്.
ഉപ്പുകുളത്ത് നിന്നും ചോലമണ്ണിലേക്ക് ആകെ മൂന്നര കിലോമീറ്റ റാണ് ഉള്ളത്.ഈ റോഡിന്റെ തുടക്കത്തില്‍ 700 മീറ്റര്‍ ഭാഗം വനം വകുപ്പിന്റെ ഉടമസ്ഥതയിലാണ്.ഈ ഭാഗം പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് വനംവകുപ്പിന്റെ അനുമതിയോടെ കല്ലുപാകി അറ്റ കുറ്റ പണികള്‍ നടത്താറുണ്ടെങ്കിലും റോഡ് കോണ്‍ക്രീറ്റ് ചെയ്യു ന്നതിനോ ടാറിംഗ് നടത്താനോ കഴിയാത്തതിനാല്‍ ഹൈഗിയറുള്ള വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങള്‍ക്കെത്താന്‍ കഴിയില്ല. വനം വകുപ്പിന്റെ ഉടമസ്ഥതിയിലുള്ള 700 മീറ്റര്‍ഭാഗം പഞ്ചായത്തിന് വിട്ട് നല്‍കിയാല്‍ പകരം ഭൂമി വനംവകുപ്പിന് നല്‍കാന്‍ തയ്യാറാണെന്ന് കര്‍ഷകര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
ഉപ്പുകുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ അഭിലാഷ്,വാര്‍ഡ് മെമ്പര്‍ നെയ്സി ബെന്നി,മുന്‍ ഗ്രാമ പ്രസിഡന്റ് കെ സേതുമാധവന്‍,ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സന്തോഷ്,കരിയില്‍ ബേബി,ജോര്‍്ജ്ജ് കാഞ്ഞിര ത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.വനംവകുപ്പ് ആവശ്യപ്പെട്ട റെവന്യു പഞ്ചായത്ത് വകുപ്പുളില്‍ നിന്നുള്ള രേഖകള്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരിക്ക് സമര്‍പ്പിച്ച തായി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സേതുമാധവന്‍ അറിയിച്ചു.