പാലക്കാട്:ദുരന്തമുഖത്ത് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നട ത്താന്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് കഴിയുമെന്നും ഇത് ഒട്ടേറെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനക്ക് കീഴില്‍ ആരംഭിച്ച സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പല പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സിവി ല്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് അതത് പ്രദേശത്തെ ദുരന്ത മുഖങ്ങ ളിലെത്തി ദ്രുതഗതിയില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയുമെ ന്നത് വലിയ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മുഖങ്ങ ളില്‍ സേവനം നടത്താന്‍ സ്വയം തയ്യാറായി വന്ന സിവില്‍ ഡിഫന്‍ സ് വളണ്ടിയര്‍മാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

പാലക്കാട് ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരുടെ മാര്‍ച്ച് പാസ്റ്റിന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി സല്യൂട്ട് സ്വീകരിച്ചു.രാഷ്ട്രപതിയുടെ മെഡല്‍ നേടിയ അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ വി.നാസറിനെ ചടങ്ങില്‍ ആദരിച്ചു.കോവിഡ് പ്ര തിരോധ പ്രവര്‍ത്തങ്ങളില്‍ സജീവമായി ഡയറക്ടറല്‍ ജനറലി ന്റെ പ്രശംസ നേടിയ സിവില്‍ ഡിഫെന്‍സ് വൊളന്റിയര്‍മാര്‍ക്ക് ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പെട്ടിമുടി, നെല്ലിയാമ്പതി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ഫയര്‍ ആന്‍ഡ് റെ സ്‌ക്യൂ സേനാംഗങ്ങ ള്‍ക്കും സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍ ക്കും ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ മെഡലുകള്‍ വിതരണം ചെയ്തു.

ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക്, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ തുടങ്ങി യവര്‍ പങ്കെടുത്തു. ജില്ലയില്‍ നിന്നും പ്രത്യേക പരിശീലനം പൂര്‍ത്തി യാക്കിയ 200 സിവില്‍ ഡിഫെന്‍സ് വൊളന്റിയര്‍മാരാണ് ഇന്ന് മുതല്‍ ദുരന്ത മുഖത്ത് സജീവമാവുക.

പ്രകൃതി ക്ഷോഭം, തീപ്പിടു ത്തം, ജലാശയ രക്ഷാപ്രവര്‍ത്തനം, വാഹനാപകടങ്ങള്‍ തുടങ്ങി ഏത് മേഖലയിലും രക്ഷാപ്രവര്‍ത്തനം നടത്താനുള്ള പരിശീലനം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. 44 വനിതകളും 156 പുരുഷന്മാരുമാണ് പരിശീലനം പൂര്‍ത്തിയാക്കിയ 200 അംഗ ഡിഫെന്‍സ് ടീമിലുള്ളത്. 15 ഘട്ടങ്ങളിലായി ഒരു വര്‍ഷത്തെ പരിശീലനമാണ് ഇവര്‍ പൂര്‍ത്തീകരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!