മണ്ണാര്‍ക്കാട് :താലൂക്കിലെ തച്ചമ്പാറ,തെങ്കര,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും ശുചിത്വ പദവി നേടി. ജില്ലയില്‍ 18 ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും കൂടിയാണ് ശുചിത്വ പദവി കൈവരിച്ചതെന്ന് ഹരിത കേരള മിഷന്‍ ജില്ലാ കോ ഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ ശു ചിത്വ പദവി നേടിയ ഗ്രാമ പഞ്ചായത്തുകള്‍ 64 ആയി. നഗരസഭകള്‍ അഞ്ചെണ്ണവും.
ഫെബ്രുവരി അഞ്ചു മുതല്‍ 15 വരെ ഹരിത കേരളം മിഷന്‍, ശുചി ത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷന്‍ പ്രതിനിധികള്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് പ്രഖ്യാപനം. നെല്ലായ, പറളി, പൊല്‍ പ്പുള്ളി, പെരുവെമ്പ്, പെരുമാട്ടി, കൊപ്പം, പുതുക്കോട്, എലപ്പുള്ളി, വിളയൂര്‍, നാഗലശ്ശേരി, മുതലമട, ആനക്കര, കൊഴിഞ്ഞാമ്പാറ, കുഴ ല്‍മന്ദം എന്നിവയാണ് ശുചിത്വ പദവി നേടിയ മറ്റു പഞ്ചായത്തുകള്‍. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദവി പുരസ്‌ക്കാരവും സാക്ഷ്യപത്രവും ഉടന്‍ നല്‍കും. ജില്ലയില്‍ പട്ടാമ്പി, പാലക്കാട് നഗ രസഭകളും 24 ഗ്രാമ പഞ്ചായത്തുകളും കൂടി ശുചിത്വ പദവി കൈ വരിക്കാനുണ്ടെന്നും മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.