കോട്ടോപ്പാടം: പഞ്ചായത്ത് കാര്‍ഷിക ഉല്‍പാദന-സംഭരണ-സംസ് ക്കരണ വിപണന ക്രെഡിറ്റ് സഹകരണ സംഘം വൈവിധ്യമാര്‍ന്ന മൂന്ന് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.കുറഞ്ഞ വിലക്ക് ഗുണനില വാരമുള്ള മരുന്നുകള്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ – ഔഷധി കേന്ദ്രം, കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററുമായി ചേര്‍ ന്ന് ക്യാന്‍സര്‍ പരിരക്ഷ ഉറപ്പു വരുത്തുന്ന ‘ മാസ്‌കെയര്‍ ‘ പദ്ധതി, സഹകരണ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന യൂണി വേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സുമായി ചേര്‍ന്ന് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി എന്നിവ യുടെ ഉദ്ഘാടനം പി.കെ.ശശി എംഎല്‍എ നിര്‍വ്വഹിച്ചു. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷത വഹിച്ചു.മാസ്‌കെയര്‍ ആദ്യ നിക്ഷേപം റഷീദ് ഓങ്ങല്ലൂര്‍ നടത്തി.
സ്‌കോളര്‍ഷിപ്പ് തുക ടി .സുരേഷ് കുമാര്‍ കൈമാറി.ചടങ്ങില്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി.സാബു .വാസു ദേവന്‍ മണ്ണമ്പറ്റ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.സംഘം പ്രസിഡന്റ് ശ്രീ.എം.കെ.രവീന്ദ്രനാഥന്‍ സ്വാഗതവും വൈസ് പ്രസി ഡന്റ് പി .പി .അബു നന്ദിയും പറഞ്ഞു.