അലനല്ലൂര്‍: നാടക,കഥകളി നടനും,കലാസമിതി അംഗവുമായിരു ന്ന കെ.എന്‍ സുദേവനെ അലനല്ലൂര്‍ കലാസമി അനുസ്മരിച്ചു. പ്രശ സ്ത നാടക സംവിധായകന്‍ നരിപ്പെറ്റ രാജു അനുസ്മരണ പ്രഭാഷണം നടത്തി. ലോക്ക്ഡൗണ്‍ സമയത്ത് കലാസമിതിയിലെ അംഗ ങ്ങള്‍ തയ്യാറാക്കിയ സാഹിത്യസമാഹാരത്തിന്റെ ‘നേരമ്പോക്ക്’ പ്രകാശ നവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാട നം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷനായി. ‘നേര മ്പോക്ക്’ പ്രകാശനം ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെക്കന്‍ നിര്‍വഹിച്ചു.
രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ പി.നാസര്‍, ബി.എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അമൃതപ്രിയ എന്നിവരെയും കലാസമിതി സെക്രട്ടറി ബ്ലോക്ക് പഞ്ചായത്തംഗം വി.അബ്ദുല്‍ സലീമിനെയും ചടങ്ങില്‍ ആദരിച്ചു.ആദരിക്കല്‍ കലാസമിതി രക്ഷാധികാരികളായ കെ. എ സുദര്‍ശനകുമാര്‍,കാസിം ആലായാ ന്‍,അഡ്വ മുരളീധരന്‍ എന്നിവര്‍ നിര്‍വഹിച്ചു. പാക്കത്ത് റഫീക്കി ന്റെ ശേഖരത്തിലുണ്ടായിരുന്ന ഭാഷാ പുസ്തകങ്ങള്‍ കലാസമിതിക്ക് സംഭാവന നല്‍കി.പുസ്തകങ്ങള്‍ ലൈബ്രറേറിയന്‍ പ്രിയ സുദര്‍ശ നകുമാര്‍ ഏറ്റുവാങ്ങി.സജിത് കുന്നുമ്മല്‍ സ്വാഗതവും കെ.കെ ഷനൂജ് നന്ദിയും പറഞ്ഞു.