മണ്ണാര്‍ക്കാട്:പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന ഭൂമിയുടെ ഉടമസ്ഥാ വകാശരേഖ അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന പട്ടയവിതരണം സര്‍ക്കാ ര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റവും വലിയ ജനകീയ ആഘോ ഷമായി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പൂര്‍ത്തി യാക്കിയ പദ്ധതികളും പട്ടയവിതരണവും ഓണ്‍ലൈനായി ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ആകെ 16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും 124 എണ്ണ ത്തിന് നിര്‍മ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 13320 പട്ടയങ്ങള്‍ ആണ് സംസ്ഥാനത്ത് ആകെ ഇന്ന് വിതരണം ചെയ്തത്. രണ്ട് ലക്ഷത്തോളം പട്ടയങ്ങളുടെ വിതരണം ഇതിനോടകം പൂര്‍ത്തി യാക്കാന്‍ ആയിട്ടുണ്ട്. ഇതുകൊണ്ട് തൃപ്തിപ്പെടാതെ ഇനി നല്‍കാനു ള്ളത് കൂടി ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരായ ജനങ്ങള്‍ എത്തുന്ന വില്ലേജ് ഓഫീസുകളും മറ്റു റവന്യൂ ഓഫീസുകളും ജന സൗഹാര്‍ദ്ദമാക്കി മാറ്റുവാനുള്ള നടപടി കളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ഇവിടങ്ങളില്‍ അടിസ്ഥാ ന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആധുനിക സേവനങ്ങള്‍ ലഭ്യമാ ക്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കി മാറ്റുകയാണ്. 441 വില്ലേജ് ഓഫീസുകള്‍ സംസ്ഥാനത്ത് സ്മാര്‍ട്ട് ആക്കി മാറ്റിയിട്ടുണ്ട്. 1665 വില്ലേ ജ് ഓഫീസുകള്‍ നവീകരിച്ചു. റവന്യൂ വകുപ്പിന്റെ മുഴുവന്‍ ഓഫീ സുകളും കടലാസ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ദ്യഘട്ടത്തില്‍ താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റുകളിലും ഇ-ഓഫീസ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന 25 തരം സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ഡി സ്ട്രിക്ട് മുഖേന ഓണ്‍ലൈനായാണ് നല്‍കിവരുന്നത്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാനം പല കാര്യങ്ങളിലും രാജ്യ ത്തുതന്നെ മാതൃകയായി നില കൊള്ളുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റവന്യൂവകുപ്പിനെ അടിമുടി പരിഷ്‌കരിച്ചു കൊണ്ടു ള്ള ഒട്ടേറെ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും അധ്യക്ഷത വഹിച്ച റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

ജില്ലയില്‍ വിതരണം ചെയ്തത് 1000 പട്ടയം, 9 വില്ലേജ് ഓഫീ സുകളുടെ പ്രവര്‍ത്തന, നിര്‍മ്മാണ ഉദ്ഘാടനവും നടന്നു

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടിയില്‍ ജില്ലയില്‍ 1000 പട്ടയങ്ങളുടെ വിതരണ ഉദ്ഘാടനം മുഖ്യാതിഥിയാ യി പങ്കെടുത്ത മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. ജില്ലയില്‍ ആകെ 16250 പട്ടയങ്ങള്‍ ആണ് ഇതിനോടകം വിതരണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ കെ എസ് ടി ആക്ട് പ്രകാരം 4361 ഹെക്ടറും 10772 ഏക്കറും ഭൂമിയാണ് വിതരണം ചെയ്യാന്‍ ഉള്ളത്. ഇതിന്റെ നാലിലൊന്ന് ഭാഗമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നും ബാക്കി ഉടന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആണ് സ്വീക രിച്ചു വരുന്നതെന്നും ഉദ്യോഗസ്ഥതലത്തില്‍ ഉള്ളവര്‍ ഇതിനുവേണ്ടി പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ടി- 115, എല്‍ എ-112, ലക്ഷംവീട് നാല് സെന്റ് പട്ടയം- 121, ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം – 652 എന്നിങ്ങനെയാണ് നല്‍കിയത്. അഞ്ച് താലൂക്കുകളിലായി നടത്തിയ പരിപാടികളിലൂടെ അതത് എംഎല്‍എമാര്‍ പട്ടയ വിതരണം നടത്തി.ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ ഡി എം എന്‍. എം മെഹറലി എന്നിവര്‍ സംസാരിച്ചു.

കൂടാതെ വെള്ളിനേഴി, മണ്ണാര്‍ക്കാട്-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസുക ളുടെ ഉദ്ഘാടനവും നെന്മാറ, വല്ലങ്ങി, നെല്ലിയാമ്പതി, കോഴിപതി, തരൂര്‍-1, എരിമയൂര്‍-1,തിരുവേഗപ്പുറ വില്ലേജ് ഓഫീസുകളുടെ നിര്‍ മ്മാണ ഉദ്ഘാടനവും നടന്നു.

മണ്ണാര്‍ക്കാട് പ്രാദേശിക ഉദ്ഘാടനവും പട്ടയവിതരണവും നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍,കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ജനീന അക്കര,വാര്‍ഡ് കൗണ്‍സിലര്‍ അമുദ, രാ ഷ്ട്രീയ കക്ഷി നേതാക്കളായ പരമശിവന്‍,വി.വി.ഷൗക്കത്തലി,ടിഎ സലാം മാസ്റ്റര്‍,എ ബാലഗോപാല്‍,സദക്കത്തുള്ള,സ്റ്റാലിന്‍ തോമസ്, ഖാലിദ് മണലടി, കെ സൈതലവി,തഹസില്‍ദാര്‍ എന്‍ എന്‍ മുഹ മ്മദ് റാഫി,വില്ലേജ് ഓഫീസര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!