കോട്ടോപ്പാടം:കോവിഡ് വാക്‌സിന്‍ ലോഞ്ചിങിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രമായ കോട്ടോപ്പാടം കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് 1000 ഡോസ് വാക്‌സിന്‍ എത്തി.ജില്ലാ ആശുപ ത്രിയിലെ വാക്കിംഗ് കൂളറില്‍ സൂക്ഷിച്ചിരുന്ന വാക്‌സിന്‍ ഇന്ന് ഉച്ചയോടെയാണ് ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാനില്‍ ആശുപത്രി യിലേക്ക് എത്തിച്ചത്.കോവി ഷീല്‍ഡ് വാക്‌സിനുമായെത്തിയ വാഹനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കയ്യടികളോടെ വരവേറ്റു.
ജനുവരി 16ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വാക്‌സിനേഷന്‍ നടത്തുക.ആദ്യഘട്ടത്തില്‍ മുന്‍ കുട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് നല്‍കുന്നത്.വാക്‌സിന്‍ നല്‍കു ന്നവര്‍ക്ക് സന്ദേശം അയക്കുന്നതാണ്.കോട്ടോപ്പാടത്ത് അലനല്ലൂര്‍, കോട്ടോപ്പാടം,കുമരംപുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ തിര ഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കുക.28 ദിവസ ത്തിന് ശേഷം രണ്ടാം ഡോസും നല്‍കും.ഇതിന് മുന്നോടിയായി ഇന്ന് ആശുപത്രിയില്‍ റിഹേഴ്‌സല്‍ നടത്തി.ക്രമീകരണങ്ങളോടെ നാളെ രാവിലെ 11 മണിക്കും ട്രയല്‍ റണ്‍ നടത്തുമെന്ന് വാക്‌സിനേഷന്‍ സ്‌പെഷ്യല്‍ സൈറ്റ് കേന്ദ്രത്തിന്റെ ചുമതലയുള്ള മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി അറിയിച്ചു.
വാക്‌സിനേഷനായുള്ള അവസാന വട്ട ഒരുക്കങ്ങള്‍ താലൂക്ക് ആശു പത്രി സൂപ്രണ്ട് വിലയിരുത്തി.മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോ ര്‍ജ്ജ് വര്‍ഗീസ്,ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് റുഖിയ എന്നിവര്‍ പങ്കെടുത്തു.