മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പ്രസി ഡന്റ് സിജെ രമേശിനെതിരെ ആരോപണങ്ങളുമായി മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.സിജെ രമേശ് ഏകാധി പതിയെ പോലെയാണെന്നും പാര്‍ട്ടിയെ ഇല്ലാതാക്കുന്ന തരത്തി ലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സക്കീര്‍ തയ്യില്‍ ആരോപിച്ചു.ഓഫീസ് കെട്ടിട വാടക യിനത്തിലും മറ്റുമെല്ലാം അഴിമതി നടത്തുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണക്കുകള്‍ അവതരിപ്പിക്കാറില്ല.ഇക്കാര്യം കഴി ഞ്ഞ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായപ്പോള്‍ ഈ വരുന്ന 30ന് അവതരിപ്പിക്കാമെന്നാണ് അറിയിച്ചത്.
ഡിസിസി സെക്രട്ടറി പി ആര്‍ സുരേഷിനെതിരെ വസ്തുത വിരുദ്ധ മായ കാര്യങ്ങളാണ് ഉന്നയിച്ചത്.മണ്ണാര്‍ക്കാട് കോണ്‍ഗ്രസിന്റെ ശബ്ദമായി മാറുന്ന സുരേഷിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്താനാണ് ശ്രമിക്കുന്നത്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസിസി ചുമത ലപ്പെടുത്തിയ ഡിസിസി സെക്രട്ടറിയെ നോക്കുകുത്തിയാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് കോട്ടോപ്പാടത്ത് നടന്നത്.തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രസിഡന്റ് സ്ഥാനം ഘടക കക്ഷിക്ക് തീറെഴുതി കൊ ടുത്തു.പ്രസിഡന്റ് പദവിയില്‍ കോട്ടോപ്പാടത്ത് സ്റ്റാറ്റസ്‌കോ നിലനി ര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് വഹിച്ചിരുന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി പദവിയുടെ കാര്യത്തില്‍ തരാന്‍ കഴിയില്ലെന്ന നിലപാടാണ് ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇതേ തുടര്‍ന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിട്ട് നിന്നതെന്നും മണ്ഡലം പ്രസി ഡന്റിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോ ണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ ശശികുമാര്‍ ഭീമനാടും വിനീത യും വ്യക്തമാക്കി.
അര്‍ഹമായ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റണ മെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. വാര്‍ ത്താ സമ്മേളനത്തില്‍ നേതാക്കളായ ടികെ ഇപ്പു,ഹംസ മാസ്റ്റര്‍, എന്‍.ടി.സലാം എന്നിവരും പങ്കെടുത്തു.