അഗളി:അട്ടപ്പാടിയെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്കെത്തിക്കാന്‍ ജില്ലാ പഞ്ചായത്തും സര്‍ക്കാരും എല്ലാ വിധ പിന്തുണയും നല്‍കു മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. അട്ടപ്പാടി സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇന്‍ സ്ട്രക്ടര്‍മാരുടെ സംഗമവും,തദ്ദേശ തിരഞ്ഞെടുപ്പില്‍ സാക്ഷരതാ പ്രേരക് ,ഇന്‍സ്ട്രക്ടര്‍, പഠിതാക്കള്‍ എന്നിവരില്‍ നിന്നും മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ്.നിലവിലെ സാക്ഷരതാ ബാച്ചിന്റെ പരീക്ഷ ഫെ ബ്രുവരിയില്‍ നടത്തി ഫല പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണ വും മാര്‍ച്ച് ആദ്യം നടത്തുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല അറിയിച്ചു.
അഗളി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അദ്ധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമു ണ്ണി, ഹയര്‍ സെക്കന്ററി തുല്യതാ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സി നീതു, അഗളി ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ , പഞ്ചായത്ത് അംഗങ്ങ ളായ മഹേശ്വരി, എ.പരമേശ്വരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്‍കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍ , അസി.കോ-ഓര്‍ഡി നേറ്റര്‍മാരായ പി.വി പാര്‍വ്വതി, എം.മുഹമ്മദ് ബഷീര്‍, എം.കെ ദേവി, പി.സി സിനി, എ. റാണി എന്നിവര്‍ സംസാരിച്ചു.