മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.1970കളില്‍ സിപിഐ യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ ഒരു ധാരണപ്രകാരമാ ണ് രണ്ട് തവണ സിപിഐക്ക് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് സീറ്റ് നല്‍കി യത്.1980ല്‍ കോണ്‍ഗ്രസ് രണ്ടായി നിന്നപ്പോള്‍ സീറ്റ് മുസ്ലിം ലീഗിന് നല്‍ കുകയായിരുന്നു.യഥാര്‍ത്ഥത്തില്‍ മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് യൂത്ത് കോണ്‍ ഗ്രസ് ചൂണ്ടി ക്കാട്ടുന്നു.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി മുസ്ലിം ലീഗ് പല പ്രാവശ്യം വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുമുണ്ട്. അട്ടപ്പാടിയി ലെ ആദിവാസികളും മധ്യ ജനവിഭാഗങ്ങളും മലയോര കര്‍ഷകരും തമിഴ് കുടിയേറ്റക്കാര്‍ക്കും സ്വാധീനമുള്ള മേഖല കൂടിയാണ് മണ്ണാ ര്‍ക്കാട് നിയമസഭാ മണ്ഡലം.കാലാകാലങ്ങളായി മുസ്ലിം ലീഗിന് സീറ്റ് നല്‍കുന്നതിനാല്‍ ജയിച്ച് പോകുന്ന എംഎല്‍എമാര്‍ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സാമൂഹിക സന്തുലിതാവ സ്ഥ നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടില്ലായെന്നത് ശ്രദ്ധിച്ചിട്ടില്ലായെന്നത് പരിഗണിക്കേണ്ടതുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
സംഘടനാപരമായി ശക്തിയുള്ള മണ്ഡലമാണ് മണ്ണാര്‍ക്കാട്. കോ ണ്‍ഗ്രസിന് ഈ സീറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികളും ചര്‍ ച്ചകളും ഉണ്ടാകണമെന്നാവശ്യപ്പെട്ട് ജില്ലാ,അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനും കത്ത് നല്‍ കിയതായി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.