പാലക്കാട്: ജില്ലാ ആശുപത്രിയിലെ വാക്കിംഗ് കൂളറിൽ സൂക്ഷിച്ചി രിക്കുന്ന കോവിഡ് വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. കഴിഞ്ഞ ദിവ സം രാത്രിയോടെയാണ് 30870 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ എത്തിയത്. അഗളി, അമ്പലപ്പാറ,ചാലിശ്ശേരി, കൊപ്പം സാമൂഹികാ രോഗ്യ കേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ അഞ്ച് കേന്ദ്രങ്ങളിലേക്കാണ് ഇന്ന്മാറ്റി കൊണ്ടിരിക്കുന്നത്. ഇൻസുലേറ്റഡ് വാക്സിൻ വാനിൽ 2-8 ഡിഗ്രി ശീതീകരിച്ച കോൾഡ് ബോക്സിൽ സൂക്ഷിച്ചാണ് വാക്സിൻ കൊണ്ടുപോകുന്നത്. മറ്റു കേന്ദ്ര ങ്ങളായ നന്ദിയോട്, നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്കും ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും നാളെമാറ്റും. വിതരണ കേന്ദ്രം കൂടിയായ ജില്ലാ ആശുപത്രിയിലാണ് ആണ് വാക്സിൻ സൂക്ഷിച്ചിട്ടുള്ളത്. വാക്സിനേഷൻ കേന്ദ്രങ്ങൾ പൂർണ്ണമായും സജ്ജമാണെന്ന് ഡിഎംഒ (ആരോഗ്യം) പാലക്കാട് അറിയിച്ചു.