മണ്ണാര്‍ക്കാട്:നഗരസഭയിലെ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന തിന് അദാലത്ത് സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരു മാനിച്ചു.കാണാതായ അപേക്ഷകളും ഫയലുകളും 20 ദിവസത്തിന കം കണ്ടെത്തണമെന്ന് ജീവനക്കാര്‍ക്ക് കൗണ്‍സില്‍ നിര്‍ദേശം നല്‍ കി.പലഫയലുകളും കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. ഇതി നെതിരെ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുക യും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് ഫയലുകള്‍ കണ്ടെത്താന്‍ നിര്‍ ദേശമുണ്ടായത്.ജീവനക്കാരുടെ കുറവും പ്രവര്‍ത്തനത്തിലുള്ള ബു ദ്ധിമുട്ടുകളും സെക്രട്ടറി വിവരിച്ചെങ്കിലും കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തീരുമാനമെടുക്കുയായിരുന്നു.
എംഇഎസ് കോളേജ് മുതല്‍ നൊട്ടമല വരെയുള്ള വൈദ്യുതി പോ സ്റ്റുകളില്‍ മുഴുവന്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന നിലാവ് പദ്ധതി നടപ്പിലാക്കുന്നതിന് യോഗം അംഗീകാരം നല്‍കി.കഴിഞ്ഞ കൗണ്‍സിലില്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ അവസാനഗഡു 40,000 രൂപ നല്‍കാന്‍ തീരുമാനിച്ചതിന്റെ നടപടിയെന്തായെന്ന് യോഗ ത്തെ അറിയിച്ചില്ലെന്ന് കൗണ്‍സിലര്‍ ടിആര്‍ സെബാസ്റ്റിയന്‍ പരാതി ഉന്നയിച്ചു.35 പേര്‍ക്ക് തനത് ഫണ്ടില്‍ നിന്നും തുക നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു.റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി.