അലനല്ലൂര്‍:ലളിതമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ കണ ക്കിനെ രസകരമാക്കാന്‍ ഗണിത ലാബൊരുക്കുന്നതിന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തുന്നു.അലനല്ലൂര്‍ എഎംഎ ല്‍പി സ്‌കൂള്‍ അധ്യാപകരമാണ് മാതൃകാ പ്രവര്‍ത്തനവുമായി രംഗ ത്തിറങ്ങുന്നത്.വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം കൂടുതല്‍ മെച്ച പ്പെട്ടതാക്കാന്‍ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു ഗണിത ലാബ് പദ്ധതി യുടെ ഭാഗമായാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെ ത്തുക.ലാബ് നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളിലെത്തിക്കുകയും പ്രവര്‍ത്തനങ്ങ ള്‍ അധ്യാപകര്‍ വിശദീകരിച്ച് നല്‍കുമെന്നും പ്രധാന അധ്യാപകന്‍ കെ എ സുദര്‍ശനകുമാര്‍ അറിയിച്ചു.
ജനുവരി 15ന് നെമ്മിനിശ്ശേരി എസ്റ്റേറ്റ് ഭാഗത്ത് നിന്നും അധ്യാപകരു ടെ വിദ്യാര്‍ത്ഥി ഗൃഹസന്ദര്‍ശനം ആരംഭിക്കും.18ന് കണ്ണംകുണ്ട്, വെള്ളത്തോണ്ടി,19ന് കൂമഞ്ചിറ,20ന് വഴങ്ങല്ലി,21ന് പാക്കത്ത്കുളമ്പ് പ്രദേശത്ത് അവസാനിക്കും.എല്‍കെജി തലം മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള എല്ലാ ടീച്ചര്‍മാരും സംഘത്തില്‍ ഉണ്ടാകുമെന്നും പ്രധാന അധ്യാപകന്‍ അറിയിച്ചു.