തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തില്‍ ഹരിത നിയമാവലി ബോധ വല്‍ക്കരണ ക്യാമ്പും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള ഗ്രാമസഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ലൈല ഉദ്ഘാടനം ചെയ്തു. 2019-20 വര്‍ഷത്തെ പദ്ധതി പുരോഗതി അവലോ കനം ചെയ്തു. മാണിക്കപറമ്പ് സ്‌കൂളില്‍ ചേര്‍ന്ന ഗ്രാമസഭയില്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പിടി സിദ്ദീഖ് അധ്യക്ഷനാ യി.കരിമ്പക്കല്‍ ഹംസ ഹരിതകര്‍മ്മ സേന ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആറ്റബീവി സ്വാഗതവും കോഡിനേറ്റര്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!