മണ്ണാര്‍ക്കാട് : വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാ വശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ വിദ്യാര്‍ത്ഥി ലഹള എന്ന പേരില്‍ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തുന്ന പ്രതീകാത്മക സമരം വിജയിപ്പിക്കാന്‍ എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മണ്ഡലത്തിലെ കോളേജുകളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നുമായി അഞ്ഞൂ റോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. കണ്‍വെന്‍ ഷന്‍ എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് ഹംസ കെ.യു അധ്യക്ഷത വഹിച്ചു. അജ്മല്‍ റാഫി, സജീര്‍ ഞെട്ടരകടവ്, മനാഫ് കോട്ടോപ്പാടം, നിഷാദ് ആനമൂളി, ഷൗക്കത്ത് തിരുവിഴാംകുന്ന്, ഫെമീഷ് കൊറ്റന്‍കോടന്‍, റാഷിഖ് കൊങ്ങത്ത്, സ്വാലിഹ് നമ്പിയംപടി, ആദില്‍ മണ്ണാര്‍ക്കാട്, ഇര്‍ഷാദ് കൈതച്ചിറ, സഫ്വാന്‍ ആനമൂളി, സൈഫുദ്ദീന്‍ പള്ളിക്കുന്ന്, റഹീസ് ചങ്ങലീരി, നിജാസ് ഒതുക്കുംപുറത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.