മണ്ണാര്‍ക്കാട്:പാലായില്‍ മാണി സി കാപ്പന്റെ ജയം സംസ്ഥാനത്ത് എന്‍സിപിയുടെ റേറ്റിംഗ് വര്‍ധിപ്പിച്ചുവെന്നും പാര്‍ട്ടി തളരുകയല്ല വളരുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് എന്‍സിപി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫുകാരുടെയും യുഡിഎഫുകാരുടെയും പ്രവര്‍ത്തകരു ടെയും മുമ്പില്‍ എന്‍സിപിയുടെ പതാക ഒരിക്കലെങ്കിലും പിടിച്ച വര്‍ക്ക് പാലയിലെ ചരിത്ര വിജയത്തിലൂടെ മാന്യത വര്‍ധിച്ചു. പാര്‍ട്ടി എന്ന ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയാല്‍ കേരളത്തില്‍ എന്‍സിപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ സാധിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന ശാപവാക്കുകള്‍ക്കൊപ്പമല്ല കേരളമെ ന്നാണ് പാലായിലെ വിജയം വിളിച്ച് പറഞ്ഞത്.പാലയില്‍ ഇടത് വിജയം ആകസ്മികമായി സംഭവിച്ചതാണെന്ന് വരുത്തി തീര്‍ക്കാ നുള്ള ദുര്‍ബ്ബല ശ്രമങ്ങള്‍ നടന്നു. തുടര്‍ച്ചയായി നടന്ന ആറ് ഉപ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് തിളങ്ങുന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇടത് പക്ഷ ജനാധി പത്യ മുന്നണി ഒരു പ്രാവശ്യം കൂടി സംസ്ഥാനത്ത് അധികാരത്തി ലേറാന്‍ പോകുന്നുവെന്നതിന്റെ തുടക്കമാണ് പാലയില്‍ നിന്നും കുറിച്ചതെന്ന് മാണി സി കാപ്പന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മണ്ണാര്‍ക്കാട് കോടതിപ്പടി എമറാള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ എന്‍സിപി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ദേശീയ സെക്രട്ടറി ജോസ് മോന്‍,സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് മൗലവി,ബാബു തോമസ്,സംസ്ഥാന കമ്മിറ്റി അംഗം കാപ്പില്‍ സെയ്തലവി,ജില്ലാ സെക്രട്ടറി കെ പി അബ്ദുറഹ്മാന്‍,എന്‍വൈസി സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ മന്ദിരാട്,എകെജി ദേവദാസ്,സിറാജ് കൊടുവായൂര്‍,ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു.