അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ കാര വാര്‍ഡ് പ്ലാസ്റ്റിക്,ഇ-മാലിന്യ വിമുക്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയിലേക്ക് വാര്‍ഡിലെ രണ്ട് അംഗങ്ങളെ ഹരിത കര്‍മ്മ സേനയിലേക്ക് തെരഞ്ഞെടുത്തു.വീടുകള്‍ സന്ദര്‍ശിച്ച് ജൈവ മാലിന്യങ്ങള്‍ ഒഴികെ എല്ലാ മാലിന്യങ്ങളും ഹരിത കര്‍മ സേന ശേഖരിച്ചതിനു ശേഷം പഞ്ചായത്തിന് കൈമാറും.മാലിന്യങ്ങള്‍ കൈമാറുമ്പോള്‍ വീട്ടുകാര്‍ ഹരിത കര്‍മ സേനക്ക് യൂസേഴ്‌സ് ഫീ നല്‍കേണ്ടി വരും. ഗ്രാമ സഭായോഗം മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രജി പാലക്കാഴി സരോജനിയില്‍ നിന്ന് ആദ്യ ഗൃഹ മാലിന്യം സ്വീകരിച്ചു പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍ ഉമര്‍ ഖത്താബ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഫ്‌സറ, ഭരണ സമിതി അംഗങ്ങളായ രാധാകൃഷ്ണന്‍ ,സീനത്ത് കൊങ്ങത്ത്, റഷീദ് ആലായന്‍, മെഹര്‍ബാന്‍ ,ഹംസ കള്ളിവളപ്പില്‍, ശോഭനകുമാരി ജനകി പാലക്കാഴി എന്നിവര്‍ സംസാരിച്ചു.