മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവംനവംബര്‍ 22,23 തിയ്യതികളിലായി മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക വിദ്യാനികേ തനില്‍ നടക്കും. കലോത്സവത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി എന്‍ആര്‍ സുരേഷി നേയും കണ്‍വീനറായി പി രാജീവിനേയും പ്രോഗ്രാം കമ്മിറ്റി ചെയ ര്‍മാനായി പി.ബി.മുരളിധരനേയും തെരഞ്ഞെടുത്തു.ചങ്ങലീരി അമ്പലവട്ട ശ്രീമൂകാംബിക വിദ്യാനികേതനില്‍ നടന്ന യോഗം ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.വിദ്യാലയ പ്രസിഡന്റ് എന്‍.പി.രാമന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സംയോജകന്‍ അനൂപ് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി.പ്രിന്‍സിപ്പാള്‍ രേണുക മനോജ്,അഡ്വ പിഎം ജയകുമാര്‍,വി.കെ അപ്പുക്കുട്ടി,പിആര്‍ പരമോശ്വരന്‍,ശരണ്യ അനീഷ് എന്നിവര്‍ സംസാരിച്ചു. ക്ഷേമ സമിതി പ്രസിഡന്റ് എ ശ്രീനിവാസന്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!