മണ്ണാര്‍ക്കാട്:പെറ്റി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നവംബര്‍ 9ന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു.രാവിലെ പത്ത് മണി മുതല്‍ അദാലത്ത്ആരംഭിക്കും.മണ്ണാര്‍ക്കാട്,അഗളി,ഷോളയൂര്‍,നാട്ടുകല്‍,കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ പെറ്റി കേസുകള്‍ ചുമത്തപ്പെട്ട വര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.അദാലത്തില്‍ പങ്കെടുക്കുന്ന വര്‍ക്ക് പിഴ തുകയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.അമിത വേഗത യില്‍ വാഹനമോടിക്കല്‍,മദ്യപിച്ച് വാഹനമോടിക്കല്‍ ,പൊതു സ്ഥലത്തെ മദ്യപാനം പോലെയുള്ള പെറ്റികേസുകള്‍ പെരുകി വരി കയാണ്.കേസിലുള്‍പ്പെടുന്നവര്‍ പിഴ യഥാസമയം അടക്കാതിരിക്കു ന്നതിനാലാണ് വാറന്റായി മറ്റ് നടപടി ക്രമങ്ങളിലേക്ക് പോകു ന്നത്.ഇത് ഒഴിവാക്കുകയും പെറ്റി കേസ് മൂലമുള്ള കോടതിയുടെ ജോലി തിരക്കുകള്‍ കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് പൊതുജന ങ്ങള്‍ക്കായി അദാലത്ത് സംഘടിപ്പിക്കുന്നത്.പെറ്റി കേസ് ചുമത്ത പ്പെട്ട് സമന്‍സ് ലഭിച്ചവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് പിഴയട ക്കാം.അദാലത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കോടതി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു