പാലക്കാട്:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യ പ്പെട്ട് എംഎസ്എഫ് നവംബര്‍ നാലിന് വിദ്യാര്‍ത്ഥി ലഹള എന്ന പേരില്‍ പാലക്കാട് കലക്ടറേറ്റിലേക്ക് പ്രതീകാത്മക സമരം സംഘടി പ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു.സമരത്തില്‍ യുഡിഎഫ് നേതാക്കള്‍ സംബന്ധിക്കും. വാളയാര്‍ കേസില്‍ പ്രൊസിക്യൂഷന്‍ പരാജയമായിരുന്നുവെന്ന് കോടതി വിധിയില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ വാളയാര്‍ പീഡനം, അന്വേഷണ അട്ടിമറി എന്നിവ ഉള്‍പ്പെടുത്തിയാണ് സിബിഐ അന്വേഷണം വേണ്ടത്.ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്നും നീതി നിഷേധത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹി കള്‍ പറഞ്ഞു. സംഭവം നടന്ന ഗ്രാമത്തില്‍ നിരവധി പേര്‍ പീഡ നങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നുണ്ടെന്ന ആരോപമണമുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രദേശത്തെ കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേ യമാക്കണമെന്നും പീഡനത്തിന് ഇരയാകുന്ന കുട്ടികളെ ചില്‍ഡ്രന്‍ സ് ഹോമിലേക്ക് മാറ്റി സുരക്ഷയൊരുക്കണമെന്നും ജില്ലാ പ്രസി ഡന്റ് ഷറഫു പിലാക്കല്‍ ജനറല്‍ സെക്രട്ടറി കെ എം ഷിബു എന്നിവര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!