പാലക്കാട്: വാളയാര്‍കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പള്ളത്ത് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സത്യാഗ്രഹ സമരം ശനിയാഴ്ച സമാപിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സത്യാ ഗ്രഹസമരത്തിന്റെ നാലാം ദിനം സംസ്ഥാന ജന.സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ മണ്ഡലം പ്രസിഡന്റ് എന്‍.ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണ ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, മധ്യമേഖല പ്രസിഡന്റ് അഡ്വ.നാരായ ണന്‍ നമ്പൂതിരി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍, എ.മെഹബൂബ്, ലെനിന്‍ മാത്യു, കെ.എം.ഹരിദാസ്, ഇ.പി.നന്ദകുമാര്‍ ,പി.ഉണ്ണികൃഷ്ണന്‍, പി.ബി പ്രതാപന്‍, ബിഡിജെഎസ് നേതാക്കളായ എ.എന്‍.അനുരാഗ്, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.