പാലക്കാട്:രക്ഷാ പ്രവര്‍ത്തന മാതൃകയും വിളംബര ജാഥയുമായി ജില്ലയില്‍ ദേശീയ സിവില്‍ ഡിഫന്‍സ് ദിനം ആചരിച്ചു.പാലക്കാട് ജില്ലാ ഫയര്‍ ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ നിലയങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് സേന അംഗങ്ങള്‍ അവതരിപ്പിച്ച രക്ഷാപ്രവര്‍ത്തനങ്ങ ളുടെ മാതൃക ശ്രദ്ധേയമായി.
കൂടുതല്‍ നിലകളുള്ള കെട്ടിടത്തില്‍ പരിക്കേറ്റ് കിടക്കുന്ന വ്യക്തി യെ കയറില്‍ കെട്ടിയിരുത്തി സുരക്ഷിതമായി താഴെയിറക്കുന്ന രീതി,വാഹന സൗകര്യമില്ലാത്ത അപകട സ്ഥലങ്ങളില്‍ നിന്നും പരിക്ക് പറ്റിയവരെ ഒറ്റയ്ക്കും രണ്ട് പേരും മൂന്ന് പേരും ചേര്‍ന്ന് എടുത്ത് കൊണ്ട് പോകുന്ന രീതിയുമെല്ലാം മണ്ണാര്‍ക്കാട് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ അവതരിപ്പിച്ചു.കോ ഓര്‍ഡിനേറ്റര്‍ രാജേഷ് നേതൃത്വം നല്‍കി.
വൈകീട്ട് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനില്‍ നിന്നും നെല്ലിപ്പുഴ വരെ സിവില്‍ ഡിഫന്‍സ് വിളംബര ജാഥയും നടന്നു. സിവില്‍ ഡിഫന്‍സ് കോ ഓര്‍ഡിനേറ്റര്‍ പി നാസര്‍ സേനാ പ്രവര്‍ത്ത നങ്ങളെ കുറിച്ച് വിശദീകരിച്ചു.സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡ ന്‍ അഷ്‌റഫ് മാളിക്കുന്ന് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ കൃഷ്ണദാസ് നന്ദിയും പറഞ്ഞു.