അലനല്ലൂര്‍:ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ച ആദ്യ പാലക്കാട് ജില്ലക്കാരന്‍ വി പി സുഹൈറിന്റെ എടത്തനാട്ടുകരയിലെ വീട്ടില്‍ ഇന്നലെ ആഘോഷമായിരുന്നു.കാത്തിരിപ്പുകള്‍ക്കൊടുവില്‍ 15ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് ഇന്നലെയാണ് സുഹൈര്‍ കളിക്കളത്തിലി റങ്ങിയത്.കളി തുടങ്ങിയ നാള്‍ മുതല്‍ സുഹൈര്‍ മൈതാനത്തിറ ങ്ങുന്നത് കാണാന്‍ കാത്തിരുന്നവരെ താരം നിരാശപ്പെടുത്തിയില്ല.. ഗോളിനോളം പോന്നൊരു ഉഗ്രന്‍ അസിസ്റ്റ് നല്‍കി അരങ്ങേറ്റ മത്സ രം സുഹൈര്‍ അവിസ്മരണീയമാക്കി.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നാലാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ 79-ാം മിനുട്ടില്‍ ഇഡ്രിസെ സൈലയ്ക്ക് പകര ക്കാരനായാണ് സുഹൈര്‍ കളത്തിലിറങ്ങിയത്.കളിയുടെ അവ സാന നിമിഷത്തില്‍ 90ാം മിനുട്ടില്‍ വലതുവിങ്ങില്‍ നിന്നും സുഹൈര്‍ നല്‍കിയ മനോഹരമായ ക്രോസ് റോച്ചര്‍സല ഗോളാ ക്കിയപ്പോള്‍ എടത്തനാട്ടുകരയിലെ സുഹൈറിന്റെ വീട്ടിലും ആവേശം കരകവിഞ്ഞു.സുഹൈറിന്റെ ഓരോ പാസുകളും കളി നേരില്‍ കാണുന്ന ആരവത്തോടെയാണ് വീട്ടുകാര്‍ ടിവിയില്‍ കണ്ടത്.13 മിനുട്ട് മാത്രം കളിച്ച സുഹൈര്‍ മികച്ച വിന്നിങ് പാസി നുള്ള അവാര്‍ഡും നേടിയതോടെ വീട്ടുകാരുടെ സന്തോഷം അണ പൊട്ടി.
പിതാവ് ഹംസ,ഉമ്മ റുഖിയ,സഹോദരങ്ങളായ വിപി സുനീര്‍,വിപി സഹീര്‍,ഇവരുടെ ഭാര്യമാര്‍,മറ്റ് ബന്ധുക്കള്‍ തുടങ്ങിയവരെല്ലാം കളികാണാന്‍ വീട്ടിലത്തിയിരുന്നു.നോര്‍ത്ത് ഈസ്റ്റിന്റെ അടുത്ത മത്സരം നാളെ ബാംഗ്ലൂര്‍ എഫ്‌സിയുമായാണ്.കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ താരമായിരുന്നു സുഹൈര്‍.ഈസ്റ്റ് ബംഗാളിനായും, ഗോകുലം കേരളത്തിനായും ജേഴ്‌സിയണിഞ്ഞ താരം കേരള സന്തോഷ് ട്രോഫി ടീമില്‍ മൂന്ന് തവണ പന്ത് തട്ടിയിട്ടുമുണ്ട്.