കണ്ടമംഗലം:കോട്ടോപ്പാടം മൂന്ന് വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാല യത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നും വനയോരത്ത് താമസി ക്കുന്ന ജനങ്ങളുടെ ആശങ്കയകറ്റണമെന്നും മേക്കളപ്പാറ, കണ്ടമംഗ ലം ഡിവൈഎഫ്‌ഐ യൂണിറ്റുകള്‍ നടത്തിയ കണ്ടമംഗലം പോസ്റ്റാ ഫീസ് ഉപരോധസമരത്തിലൂടെ ആവശ്യപ്പെട്ടു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എം മനോജ് ഉദ്ഘാടനം ചെയ്തു.സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി.അബ്ദുല്‍ അസീസ്,റിയാസ് ബാബു എന്നിവര്‍ സംസാരിച്ചു.അരുണ്‍ തോമസ് സ്വാഗതവും മുര്‍ഷിദ് നന്ദിയും പറഞ്ഞു.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക,കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കുക, പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുമ്പോള്‍ നിലവിലുള്ള വനാതിര്‍ത്തിയില്‍ തന്നെ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പരിസ്ഥിതിലോല മേഖലയില്‍ നിന്നും കോട്ടോപ്പാടം മൂന്ന് വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യ പ്പെട്ട് ആയിരം ഇ മെയില്‍ സന്ദേശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും അയക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു