കോട്ടോപ്പാടം: കണ്ടമംഗലം കുന്തിപ്പാടത്ത് പട്ടാപ്പകല്‍ കാട്ടാന കളി റങ്ങി.റബര്‍മരവും ഫെന്‍സിംഗും തകര്‍ത്തു. മണ്ണാര്‍ക്കാട് ആര്‍ ആര്‍ ടി യുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തി നൊടുവില്‍ ആനകളെ കാടുകയറ്റി.

ഇന്ന് രാവിലെ എട്ടോടെയാണ് കുന്തിപ്പാടത്ത് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള റബര്‍തോട്ടത്തില്‍ രണ്ട് മോഴയാനകള്‍ എത്തിയത്. ആനയിറങ്ങിയിട്ടുണ്ടെന്ന വാര്‍ത്തപരന്നതോടെ ജനങ്ങള്‍ ഭീതിയി ലായി.മേഖലയിലെ പലരുടെയും ടാപ്പിംഗും അനുബന്ധ ജോലിക ളും തടസപ്പെട്ടു.സമീപത്തെ വീട്ടുകാരെല്ലാം ഭയചകിതരായി വീടി നുള്ളില്‍തന്നെ ഇരുന്നു.നാട്ടുകാര്‍ തിരുവിഴാംകുന്ന് വനംവകുപ്പി നെ വിവരമറിയിച്ചു.ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാടു നിന്നും റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥലത്തെത്തി.ആനകള്‍ തോട്ട ത്തിലൂടെ മേയുകയും ഭീതിപരത്തുന്ന രീതിയില്‍ ഒന്ന് മറ്റൊന്നിനെ ഓടിക്കുന്നതും കാണാമായിരുന്നു.ഇതിനിടെ ചില റബര്‍മരങ്ങള്‍ ഒടിച്ച് നശിപ്പിക്കുകയും വനാതിര്‍ത്തിയില്‍ സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ച ഫെന്‍സിംഗ് തകര്‍ത്തെറിയുകയും ചെയ്തു. തോട്ടത്തില്‍ റബര്‍പാല്‍ എടുത്തുകൊണ്ടിരുന്ന തൊഴിലാളിയെ ഓടിക്കുകയും ചെയ്തു.ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ ആനകളെ കാടുകയറ്റാനു ള്ള ശ്രമവും നടന്നുവന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഫെന്‍സിംഗ് തകര്‍ന്ന ഭാഗത്തുകൂടി ആനകളെ കാടുകയറ്റാനായത്. ആനകള്‍ വീണ്ടും കാടിറങ്ങുമോ എന്നത് നിരീക്ഷിച്ചതിനുശേഷമാണ് സംഘം മടങ്ങിയത്.

ആനകളെ കാടുകയറ്റാനായെങ്കിലും ഭീതിയിലാണ് കുന്തിപ്പാടം ഭാഗം.ഈ പ്രദേശത്ത് ആനശല്യം പതിവായിരിക്കുകയാണ്.ഇതിന് മുമ്പ് കണ്ടമംഗലത്തെ വിവിധഭാഗങ്ങളില്‍ നിരവധി കൃഷിയിട ങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്.ഭാഗ്യവശാലാണ് കാട്ടാനകളുടെ മുമ്പില്‍നിന്ന് പലരും രക്ഷപ്പെട്ടിട്ടുള്ളത്.പ്രദേശത്തെ വനാതിര്‍ത്തി യോടു ചേര്‍ന്നുള്ള പല ഭാഗത്തും വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളി ലേക്ക് ഇറങ്ങുന്നത് തടയാനുള്ള ഫെന്‍സിംഗ് സംവിധാനം നിലവി ലില്ല. ഇതും കാട്ടാനകള്‍ക്ക് കൃഷിയിടങ്ങളിലേക്കിറങ്ങുന്നത് എളുപ്പ മാക്കുന്നു.വനംവകുപ്പിന്റെ ഫെന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്ത ണമെന്ന നാട്ടുകാരുടെയും കര്‍ഷകരുടെയും നാളുകളായുള്ള ആവ ശ്യം ഇതുവരെ നടപ്പായിട്ടില്ല. ആനയ്ക്കുപുറമെ പുലിശല്യവും കണ്ടമംഗലംഭാഗത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!