കുമരംപുത്തൂര്‍:ഒരു വര്‍ഷത്തോളമായി നാട്ടുകാരെ വലയ്ക്കുന്ന എംഇഎസ് കോളേജ് പയ്യനെടം റോഡ് നവീകരണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.ഇന്ന് മുതലാണ് പ്രവൃത്തികള്‍ തുടങ്ങിയത്.റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്നാണ് കിഫ്ബി, പിഡബ്ല്യുഡി അധികൃതര്‍ റോഡ് പ്രവൃത്തിയ്ക്ക് തുടക്കമിട്ടത്. കുണ്ടും കുഴിയും കല്ലുകളും നിരന്നുകിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മെറ്റല്‍ നിരത്തു കയാണ് ആദ്യഘട്ടം ചെയ്തുവരുന്നത്.എംഇഎസ് കോളജ് ഭാഗത്തു നിന്നാണ് പ്രവൃത്തി തുടങ്ങിയത്.മെറ്റല്‍നിരത്തല്‍ പൂര്‍ണമായ ശേഷം അടുത്തദിവസങ്ങളില്‍ വെള്ളംപമ്പുചെയ്ത് റോഡ് ലെവല്‍ ചെയ്യുന്ന പ്രവൃത്തി ആരംഭിക്കും.ഇതോടെ താല്‍ക്കാലികമാ യെങ്കിലും റോഡ് സഞ്ചാരയോഗ്യമാകും.തുടര്‍ന്ന് പകുതിയില്‍ നിര്‍ത്തിവച്ചിരുന്ന കള്‍വര്‍ട്ടുകളുടെ പ്രവൃത്തി,അഴുക്കുചാലിന്റെ ഉയരവിത്യാസങ്ങള്‍ ക്രമീകരിക്കുക തുടങ്ങിയവയും പൂര്‍ത്തി യാക്കും.
രണ്ടു വര്‍ഷംമുമ്പ് പ്രവൃത്തികള്‍ ആരംഭിക്കുകയും ഒരുവര്‍ഷ ത്തോളമായി നിര്‍മാണപ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലുമായ റോഡ് വിഷയത്തില്‍ മൂന്നുതവണയാണ് ഹൈക്കോടതി ഇടപെ ടലുണ്ടായത്.കുമരംപുത്തൂര്‍ പഞ്ചായത്തിലെ വികസന സ്ഥിരം സമിതി അധ്യക്ഷനും പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗ വുമാ യിരുന്ന മുസ്തഫ വറോടന്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ച് രണ്ടാ ഴ്ചക്കുള്ളില്‍ റോഡ് പണി പുനരാരംഭിക്കണമെന്ന് നേരത്തെ ഹൈ ക്കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ നിര്‍മാണ പ്രവൃത്തി ആരം ഭിക്കാത്ത സാഹചര്യത്തിലാണ് ഒരാഴ്ച കൂടി അധിക സമയം നല്‍കി റോഡ് വാഹന ഗതാഗതത്തിന് യോഗ്യമാക്കണമെന്ന് ഹൈക്കോടതി ജഡ്ജ് പി.വി.ആശ ഉത്തവിട്ടത്.ഇതേ തുടര്‍ന്ന് കിഫ്ബി, പിഡബ്ല്യുഡി അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു.
കിഫ്ബിയും പിഡബ്ല്യുഡിയും തമ്മിലുള്ള ശീതസമരമാണ് റോഡ് നിര്‍മാണപ്രവൃത്തികള്‍ മുടങ്ങിക്കിടക്കാന്‍ കാരണം. 8 കിലോ മീറ്റര്‍ ദൂരംവരുന്ന എംഇഎസ് കോളജ്-പയ്യനെടം റോഡ് കിഫ്ബി യില്‍ ഉള്‍പ്പെടുത്തി 16.5 കോടിരൂപ ചിലവില്‍ 2018 ഡിസംബറില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. റോഡ് പ്രവൃത്തി നിലച്ചതോ ടെ ഇതുവഴി യാത്രദുരിതപൂര്‍ണമായി മാറി.റോഡുപണി പുനരാരം ഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധസമരങ്ങള്‍ അരങ്ങേ റിയിരുന്നു.ഹൈക്കോടതി ഇടപെടലില്‍ പ്രവൃത്തി പുനരാരംഭിച്ച തിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.