നാട്ടുകല്‍:അലനല്ലൂര്‍ ഭീമനാടില്‍ പൂട്ടിയിട്ട വീടിന്റെ ഓട് പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേരെ നാട്ടുകല്‍ പോ ലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശി മേല്‍മണ്ണില്‍ മിതേയില്‍ വീട്ടില്‍ വിഷ്ണു (22),അലനല്ലൂര്‍ പനക്കല്‍ തോട്ടത്തില്‍ വീട്ടില്‍ കൃഷ്ണ പ്രശാന്ത് (24),അലനല്ലൂര്‍ അത്താണിപ്പടി തെയ്യോട്ട്പാറക്കല്‍ വീട്ടില്‍ ഖാലിദ് (28) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളില്‍ നിന്നും ഒന്നേ കാല്‍ കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂള്‍ പടിയില്‍ താമസിക്കുന്ന ചെറ മ്പാടത്ത് അലിയുടെ വീട്ടില്‍ കവര്‍ച്ച നടന്ന വിവരം പുറത്തറിയു ന്നത്.ഏഴോളം വിരലടയാളങ്ങള്‍ സ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിരുന്നു.വീടിനെ കുറിച്ച് അറിവുള്ളയാളായിരിക്കാം മോഷണ ത്തിന് പിന്നിലെന്ന് പോലീസ് സ്ഥലത്ത്പരിശോധന നടത്തിയതില്‍ നിന്നും നിഗമനത്തിലെത്തിയിരുന്നു.പ്രതികളില്‍ ഒരാളായ ഖാലിദിന് വീടുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാളാണ് വീട് പൂട്ടികിട ക്കുന്ന കാര്യം മറ്റുള്ളവരെ അറിയിച്ചതെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് മൂവരും പോലീ സ് പിടിയിലാകുന്നത്.പ്രതികളെ പരിശോധിച്ചതില്‍ നിന്നും കഞ്ചാ വും കമ്മലും കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യു കയായിരുന്നു.
ഒമ്പത് പവനും 30,000 രൂപയും നഷ്ടപ്പെട്ടതായാണ് പോലീസില്‍ ലഭി ച്ചിട്ടുള്ള പരാതി.ചെറമ്പാടത്ത് അലിയോടൊപ്പം താമസിക്കുന്ന പിതൃസഹോദരന്റെ ഭാര്യ ആസിയയുടെ മുറിയിലെ അലമാരയില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്നത്.മോഷ്ടിച്ച സ്വര്‍ണത്തി ന്റെ ഭൂരിഭാഗവും കോഴിക്കോട് കൊണ്ട് പോയി വിറ്റതായും അവ ശേഷിച്ചത് കൈവശം വെച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടു ണ്ട്.മോഷ്ടിച്ച തുകയില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ വാങ്ങാനായി ചെലവഴിച്ചിട്ടുണ്ടെന്നും വിഷ്ണു നേരത്തെ പോലീസി നെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇവ ര്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ വ്യാജമാണെ ന്നും കണ്ടെത്തിയിട്ടുണ്ട്.
മോഷണം സംബന്ധിച്ച് പരാതി ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.നാട്ടുകല്‍ എസ്‌ഐ അനില്‍ മാത്യു,പി രാമദാസ്,എസ് സി പിഒമാരായ വിഎം സക്കീര്‍,എം ഗിരീ ഷ് കുമാര്‍,സഹദ്,സിപിഒമാരായ വി അന്‍വര്‍,ടികെ റംഷാദ്, എന്നി വരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.