മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4988 പേര്‍.ഇവര്‍ക്ക് പുറമേപാലക്കാട് ജില്ലക്കാരായ ഒരാള്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം, അഞ്ച് പേര്‍ കണ്ണൂര്‍, 35 പേര്‍ തൃശ്ശൂര്‍, 29 പേര്‍ കോഴിക്കോട്, 44 പേര്‍ എറണാകുളം, 78 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 478 പേര്‍ ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധ ഉണ്ടായ 269 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍ , 4 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 590 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.124 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 88,594 സാമ്പിളുകള്‍ പരിശോധ നയ്ക്കായി അയച്ചതില്‍ 87,018 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 397 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 318 സാ മ്പിളുകള്‍ അയച്ചു.34824 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്.ഇതുവരെ 29424 പേര്‍ രോഗമുക്തി നേടി. ഇനി 417 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 197421 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1354 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,472 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.