അലനല്ലൂര്‍ :എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന് സംഘടിപ്പിച്ച ‘രാഷ്ട്രീയ പാഠം’ സമാപിച്ചു,’ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെ യാണ് വിപ്ലവം’ എന്ന ശീര്‍ഷകത്തില്‍ കോട്ടോപ്പാടം സുന്നി മദ്റസ യില്‍ നടന്ന പരിപാടി എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ മുസ്ലിയാര് തൃശൂര്‍ ഉദ്ഘാടനം ചെയ്തു. കെ. ഹുസൈ ന് സഖാഫി അധ്യക്ഷനായി.ജില്ലാ ഫിനാന്‍സ് സെക്രട്ടറി റഫീഖ് സഖാഫി പാണ്ടമംഗലം വിഷയാവതരണം നടത്തി.ഡിവിഷന് സ്റ്റുഡന്റസ് കോണ്‍ഗ്രസ് പ്രമേയ ചര്‍ച്ചയും അംഗത്വ കാല പ്രവര്ത്ത നങ്ങളുടെ അവലോകനവും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ സെക്രട്ടറിമാരായ സാദിഖ് സഖാഫി കോട്ടപ്പുറം, സി എം ജഅ്ഫര്‍ അലി എന്നിവര്‍ നേതൃത്വം നല്കി.റഊഫ് സഖാഫി കോട്ടപ്പുറം, ഹംസ സഖാഫി, നവവി വഴങ്ങല്ലി സംബന്ധിച്ചു.കെ എ ഹക്കീം കൊമ്പാക്കല്‍കുന്ന് സ്വാഗതവും അജ്മല്‍ കൂമഞ്ചേരിക്കുന്ന് നന്ദിയും പറഞ്ഞു.