കോട്ടോപ്പാടം: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായ ചത്തു.കാലാപ്പിള്ളില്‍ വര്‍ഗീസിന്റെ വളര്‍ത്ത് നായ യാണ് ചത്തത്.നായയെ ആക്രമിച്ചത് പുലിയാണെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും നായയെ പിടികൂടി അമ്പത് മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോ ട്ടത്തില്‍ കൊണ്ട് ഭക്ഷിക്കാനുള്ള ശ്രമത്തിനിടെ തോട്ടത്തിലേക്ക് ടാപ്പിംഗിനെത്തിയ ആളെ കണ്ട് നായയെ ഉപേക്ഷിച്ച് പുലി ഓടി മറ യുകയായിരുന്നുവെന്ന് വര്‍ഗീസിന്റെ മകന്‍ ജേക്കബ് വര്‍ഗീസ് പറ ഞ്ഞു.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റേ ഞ്ച് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാ ലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വനയോര ഗ്രാമമായ കണ്ടംമഗലം, പുറ്റാനിക്കാട് പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യജീവി ആക്രമണം വര്‍ധിക്കുന്ന തായാണ് പരാതി.കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു പ്രദേശവാസി പുലിയെ കണ്ടതായും പറയ പ്പെടുന്നു.കഴിഞ്ഞ ആഴ്ച പുറ്റാനിക്കാടില്‍ ആടിനെ വന്യജീവി കടിച്ച് കൊന്നിരുന്നു.തേക്ക് പ്ലാന്റേഷനില്‍ കാട് വളര്‍ന്നതും വന്യജീവി ശല്യത്തിന് ഇടയാക്കുന്നുണ്ട്.ആന നിന്നാല്‍ പോലും കാണാന്‍ കഴി യാത്ത വിധമാണ് കാട് വളര്‍ന്ന് നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയു ന്നു.ഇത് സംബന്ധിച്ച് ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസിയായ ചുമ്മാര്‍ പറഞ്ഞു. വന്യമൃഗശല്ല്യം നിമിത്തം പ്രദേശത്ത് കൃഷിയെടുത്ത് ജീവിക്കാന്‍ വയ്യാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തി ല്‍ പ്രദേശത്ത് പുലിക്കൂട് സ്ഥാപിച്ച് ജനങ്ങളുടെ ഭീതിയകറ്റാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമന്നാണ് നാട്ടുകാര്‍ ആവശ്യ പ്പെടുന്നത്.പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തി പുലി യുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ കൂട് വെക്കുന്നതടക്കമുള്ള നട പടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!