മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4740 പേരാണ് ചി കിത്സയിലുള്ളത്. ഇന്ന് ജില്ലയില്‍ 496 പേര്‍ക്കാണ് രോ ഗം സ്ഥി രീ കരിച്ചത്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയും ചെയ്തു.
ഇതുവരെ 87831 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 86229 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 324 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 298 സാമ്പിളുകൾ അയച്ചു. 33773 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 28337 പേർ രോഗമുക്തി നേടി. ഇനി 447 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 194337 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ത്. ഇതില്‍ ഇന്ന് മാത്രം 785 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 15543 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.