അഗളി:ഒരു വയസും പത്ത് മാസവും പ്രായമുള്ള ജെല്ലിപ്പാറയിലെ ആന്‍ഡ്രിയകുട്ടിക്ക് ആരെയും വിസ്മയിപ്പിക്കുന്ന കഴിവുകളുണ്ട്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ തിരിച്ചറിയും.ഒന്ന് മുതല്‍ 20 വരെ എണ്ണും. ഇംഗ്ലീഷില്‍ ദിവസങ്ങളും മാസങ്ങളും പറയും.എട്ട് ഗ്രഹങ്ങളുടെ പേരുകള്‍,പന്ത്രണ്ട് നിറങ്ങള്‍, പത്ത് ആകൃതികള്‍,പത്ത് പ്രശസ്തരുടെ പേരുകള്‍,ശരീരത്തിന്റെ പത്ത് ഭാഗങ്ങള്‍,34 മൃഗങ്ങള്‍,16 വാഹന ങ്ങള്‍,12 പച്ചക്കറികള്‍,13 ഫലങ്ങള്‍ മറ്റ് 50 സാധനങ്ങള്‍ വിവിധ വിഭാ ഗങ്ങളില്‍ ഈ കുരുന്ന് തിരിച്ചറിഞ്ഞ് പറയും. വി.ടിആന്‍ഡ്രിയയു ടെ ഈ കഴിവിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ ഡ്‌സ് സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി.
ജെല്ലിപ്പാറയിലെ വട്ടപള്ളിയില്‍ വീട്ടില്‍ ടിജോ മോണിക്കാ ദമ്പതി കളുടെ മകളാണ് ആന്‍ഡ്രിയ.കുട്ടിക്ക് ആറ് മാസം പ്രായമുള്ള പ്പോള്‍ ചിത്രങ്ങളുള്ള ബുക്കുകള്‍ ടിജോയുടെ കോയമ്പത്തൂരിലുള്ള സുഹൃ ത്തുക്കള്‍ സമ്മാനമായി നല്‍കിയിരുന്നു.മോണിക്ക ഈ ചിത്ര ങ്ങള്‍ കാണിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു.ഒരിക്കല്‍ മാത്രം കണ്ട ചിത്ര ങ്ങള്‍ വീണ്ടും കാണുമ്പോള്‍ കൃത്യമായി കുട്ടി തിരിച്ചറിഞ്ഞതോടെ യാണ് മാതാപിതാക്കള്‍ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. വീഡി യോ റെക്കോര്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് അപേക്ഷിച്ചത്.
പിതാവ് ടിജോ കോയമ്പത്തൂരില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ട ന്റായി ജോലി ചെയ്ത് വരികയാണ്.ജോലിക്ക് പോകാനുള്ള സൗര്യാര്‍ ത്ഥമാണ് അട്ടപ്പാടിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് മാറിയത്.