തച്ചനാട്ടുകര:നാട്ടുകല്‍ ജനമൈത്രി പോലീസും വടശ്ശേരിപ്പുറം ഹൈസ്കൂള്‍ എസ്പിസിയും ആര്യമ്പാവ് കൊമ്പം നാല് സെന്റ് കോളനിയിലെ കുടുംബങ്ങള്‍ക്ക് മധുരവും പഠന സാമഗ്രികളും വിതരണം ചെയ്ത് ശിശുദിനം ആഘോഷിച്ചു.നാട്ടുകല്‍ എസ്ഐ അനില്‍മാത്യു,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം ഗിരീഷ്, ഇ.ബി.സജീഷ്,വി.എം സക്കീര്‍,പ്രധാന അധ്യാപകന് പി.സി. സിദ്ദീഖ്, പിടിഎ പ്രസിഡന്റ് അബ്ദുല്‍ സമദ്,അക്കര ഹമീദ് എന്നിവര്‍ സംസാരിച്ചു.