മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6,403 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 44 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 39 പേര്‍ എറണാകുളം, 87 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാ യ 324 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 131 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര്‍, 3 ആരോ ഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 484 പേര്‍ക്ക് രോഗ മുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 86,094 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 84,264 പരിശോധനാ ഫലങ്ങളാണ് ലഭ്യമായി. ഇന്ന് 453 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 255 സാമ്പിളുകള്‍ അയച്ചു. 31,919 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീ വായത്. ഇതുവരെ 25,214 പേര്‍ രോഗമുക്തി നേടി. ഇനി 687 സാമ്പിളു കളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 1,88,029 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 958 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,495 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!