കുമരംപുത്തൂര്‍:വൃക്കരോഗിയായ കുമരംപുത്തൂര്‍ കുളപ്പാടം സ്വദേ ശി ദിലീപിന്റെ ചികിത്സയ്ക്ക് കൈത്താങ്ങേകി ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ.ചികിത്സാ സഹായാര്‍ത്ഥം സഹായ സമിതിക്ക് നാല്‍പ്പതിനായിരം രൂപ ദിലീപിന് കൈമാറി.ടൂറിസ്റ്റ് ബസ് ഉടമ ചിലമ്പൊലി രാജു,ചികിത്സാ സഹായ സമിതി ചെയര്‍മാ ന്‍ ശങ്കരനാരായണന്‍,കണ്‍വീനര്‍ മുജീബ് മല്ലിയില്‍,ട്രഷറര്‍ സികെ സോമന്‍,കെആര്‍ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ദിലീപ്.ഭാര്യയും രണ്ട് കുട്ടി കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ്.ഇരുവൃക്കകളും തകരാറിലായ ദിലീപ് രോഗക്കിടക്കയിലായതോടെ കുടുംബം ദുരിതത്തിലാണ്.ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തിയാ ണ് ജീവന്‍ നിലനിര്‍ത്തുന്നത്.ഡയാലിസിസ് കൊണ്ട് മാത്രം രക്ഷ യില്ലെന്നും കിഡ്‌നി മാറ്റി വെക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയു ന്നത്.കിഡ്‌നി നല്‍കാന്‍ ഭാര്യ സന്നദ്ധയാണെങ്കിലും ശസ്ത്രക്രിയ ക്കും മറ്റുമുള്ള സാമ്പത്തിക ചിലവാണ് നിര്‍ധന കുടുംബത്തെ തളര്‍ ത്തുന്നത്.സുമനസ്സുകള്‍ കനിഞ്ഞാല്‍ ദിലീപും കുടുംബവും രക്ഷപ്പെടും.
ദിലീപിനെ സഹായിക്കാനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍. ദിലീപ് കുമാര്‍ (ജോയിന്റ് അക്കൗണ്ട്), ഫെഡറല്‍ബാങ്ക്, മണ്ണാര്‍ ക്കാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍-14090100245641, ഐഎഫ് എസ് സി -FDRL0001409.വിവരങ്ങള്‍ക്ക് ദിലീപ് ചികിത്സാ സഹായ സമിതി: ഫോണ്‍- 9446022447 (ചെയര്‍മാന്‍),8113095916 ( കണ്‍വീനര്‍), 9961778980 (ട്രഷറര്‍).