പാലക്കാട്:ജലജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ 59 ഗ്രാമപഞ്ചാ യത്തുകളിലായി 1,19,242 കുടിവെള്ള പൈപ്പ് കണക്ഷനുകള്‍ക്ക് ഭരണാനുമതി നല്‍കി. ജില്ലാ കളക്ടര്‍ ഡി.ബാലമുരളിയുടെ അദ്ധ്യ ക്ഷതയില്‍ ചേര്‍ന്ന ജലജീവന്‍ മിഷന്റെയും ജലശുചിത്വമിഷ ന്റെയും ജില്ലാതല അവലോകന യോഗത്തിലാണ് നടപടി. ആകെ 537.92 കോടി രൂപയ്ക്കുള്ള ഭരണാനുമതിയാണ് ലഭിച്ചത്.
ജില്ലയില്‍ ഇതുവരെ ജലജീവന്‍ പദ്ധതിയിലൂടെ 84, 847 കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള ടെന്‍ഡറുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 67, 492 കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തി അനു മതിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ ജലജീവന്‍ മിഷന്‍ വഴി 5572 കുടുംബങ്ങള്‍ക്കാണ് പൈപ്പ് കണക്ഷന്‍ നല്‍കിയിട്ടുള്ള ത്. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഉടനെ ബാക്കിയുള്ള പഞ്ചായത്തുകളിലേക്ക് പൈപ്പ് കണക്ഷന്‍ നല്‍കുന്ന തിനുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ജല അതോ റിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍. ജയചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.